‘ഗ്രാമീണ ലുക്ക് വിട്ട് മോഡേൺ ആവുകയാണോ!! സ്റ്റൈലിഷ് ലുക്കിൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അനുമോൾ. സ്വന്തം വീട്ടിലെ കുട്ടിയായി ആണ് താരത്തെ മലയാളികൾ കാണുന്നത്. മലയാളി ആണെങ്കിലും 2010-ൽ കന്നുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് താരം അഭിനയത്തിലേക്ക് ചുവടു വെക്കുന്നത്. അതെ വർഷം തന്നെ രാമർ എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു. പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിൽ ചുവടുവെക്കുന്നത്.

2013 ൽ അനൂപ് മേനോൻ ജയസൂര്യ കോമ്പയിൽ ഇറങ്ങിയ ഡേവിഡ് ആൻഡ് ഗോളിയത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം, പറയാൻ ബാക്കി വെച്ചത്, തമിഴ് ചിത്രം സൂരൻ, ജമ്‌നാ പ്യാരി, പട്ടാഭിരാമൻ, പത്മിനി തുടങ്ങി മലയാളം തമിഴ് ഭാഷകളിലായി ഇരുപത്തിയെട്ടോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളം തമിഴ് സംസ്‌കൃതം ബംഗാളി ഭാഷകളിലായി പതിമൂന്നോളം ചിത്രങ്ങൾ ആണ് താരത്തിന്റെ റിലീസിനായി ഒരുങ്ങുന്നത്. രണ്ടു വെബ് സീരീസ് ഇതു കൂടാതെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ്. മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും സ്വന്തം യുട്യൂബ് ചാനലിലൂടെയും ആണ്. മികച്ച സ്വീകാര്യതയാണ് മലയാളികൾ താരത്തിന് നൽകുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. റീൽസ് റോളിങ്ങ് വർക്ക്ഷോപ്പിനു വേണ്ടി നടത്തിയ നീല ലോങ്ങ് കുർത്ത അണിഞ്ഞു അതീവ സുന്ദരിയായി ആണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതു. ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുതത്തു.