‘ഉദ്‌ഘാടന വേദിയിൽ ചുരിദാറിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി നടി അനു സിത്താര..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിൽ ഇപ്പോഴുള്ള നടിമാരിൽ കേരളീയ സൗന്ദര്യം ഏറ്റവും കൂടുതലുള്ള അഭിനയിത്രിയെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരമാണ് നടി അനു സിത്താര. ഭാഗ്യനായിക എന്നാണ് അനു സിത്താര അറിയപ്പെടുന്നത് തന്നെ. അഭിനയിച്ച മിക്ക സിനിമകളും ഹിറ്റുകളായതാണ് അങ്ങനെ പറയാൻ കാരണമായത്. ബാലതാരമായി അഭിനയിച്ചാണ് അനു സിത്താര സിനിമയിലേക്ക് എത്തുന്നത്.
ഒരു ഇന്ത്യൻ പ്രണയകഥയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് അനു സിത്താര സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് 3 വർഷങ്ങൾക്ക് ഇപ്പുറം 2016-ൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. ഒരു തേപ്പുകാരിയായ കാമുകിയുടെ റോളിലാണ് പക്ഷേ അനു സിത്താര അതിൽ അഭിനയിച്ചത്.
രാമന്റെ ഏദൻ തോട്ടത്തിൽ മാലിനി എന്ന കഥാപാത്രം അനുവിലെ അഭിനയത്രിയെ കൂടുതൽ കാണിച്ചുതന്ന സിനിമയായിരുന്നു. അതിൽ താരത്തിന്റെ ലുക്കും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടതാണ്. നാടൻ വേഷങ്ങളിലും കഥാപാത്രങ്ങളിലുമാണ് സിനിമയിൽ അനുവിനെ കൂടുതലായി കണ്ടിട്ടുള്ളത്. ജീവിതത്തിലും അനു അത്തരത്തിൽ തനി നാടൻ പെൺകുട്ടിയാണ്.
View this post on Instagram
വയനാട് ജില്ലയിലെ പുൽപള്ളി എന്ന സ്ഥലത്ത് ക്യാമ്പസ് ഫോർ യു എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള തനിനാടൻ ലുക്കിൽ ഇളം റോസ് ചുരിദാർ ധരിച്ചുള്ള അനു സിത്താരയുടെ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. ഫ്രീക്ക് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുവിനെ കാണാൻ എന്ത് ഭംഗിയാണെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത്.