‘ഇത്രയും മലയാള തനിമയുള്ള നടി വേറെയില്ല!! ക്യൂട്ട് ലുക്കിൽ നടി അനു സിത്താര..’ – ഫോട്ടോസ് വൈറൽ

‘ഇത്രയും മലയാള തനിമയുള്ള നടി വേറെയില്ല!! ക്യൂട്ട് ലുക്കിൽ നടി അനു സിത്താര..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനു സിത്താര. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതയായ അനു സിത്താര പിന്നീട് ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ്ങിൽ രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് അനു സിത്താര എന്ന നടിയുടെ വർഷങ്ങളായിരുന്നു.

ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ നിറഞ്ഞ് നിന്ന അനു സിത്താര ഒരു കടുത്ത മമ്മൂട്ടി ആരാധിക കൂടിയാണ്. മോഹൻലാൽ ചിത്രമായ 12-ത് മാനിലാണ് അനു അവസാനമായി അഭിനയിച്ചത്. അത് ഒ.ടി.ടി റിലീസായിരുന്നു. കഴിഞ്ഞ വർഷം വനം എന്ന സിനിമയിലൂടെ തമിഴിലും നായികയായി തുടക്കം കുറിച്ചിരുന്നു. അനുവിന്റെ അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഇതിൽ ചിലതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.

സിനിമയിൽ നായികയായി അഭിനയിക്കുന്നതിന് മുമ്പ് തന്നെ അനു വിവാഹിതയായിരുന്നു. കാമുകനായ വിഷ്ണു പ്രസാദുമായി വിവാഹിതയായ അനു സിത്താര മലയാള സിനിമയിൽ തനി നാടൻ വേഷങ്ങളിൽ കൂടുതൽ തിളങ്ങിയിട്ടുള്ളത്. മലയാള തനിമയുള്ള നടിമാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെ അനുവിനെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. ആ കാരണം കൊണ്ട് തന്നെ അനുവിന് ഒരുപാട് ആരാധകരുമുണ്ട്.

അഭിജിത്ത് അശോകൻ സംവിധാനം ചെയ്യുന്ന ‘ജനനം 1947 പ്രണയം തുടരുന്നു..’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് എടുത്ത അനുവിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. റഹീം ഖാനാണ് ചിത്രങ്ങൾ എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തത്. കറുപ്പ് നിറത്തിലെ ചുരിദാറിൽ അതിസുന്ദരിയായി ശോഭിച്ച് നിൽക്കുന്ന അനു സിത്താരയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.

CATEGORIES
TAGS