November 29, 2023

‘ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ജിമ്മിലേക്ക്!! കഠിന വർക്ക് ഔട്ടുമായി നടി അൻസിബ ഹസ്സൻ..’ – വീഡിയോ കാണാം

നടന്മാരെ പോലെ തന്നെ മലയാള സിനിമയിൽ അഭിനയിക്കുന്ന നടിമാരും തങ്ങളുടെ ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്നവരാണ്. യോഗ ചെയ്യുകയും, ജിമ്മുകളിൽ പോവുകയും നൃത്തം അഭ്യസിക്കുകയും ഒക്കെ നടിമാർ ചെയ്യാറുണ്ട്. അതിന്റെ ഗുണം അവർക്ക് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഉണ്ടാകാറുണ്ട്. യുവനടിമാർ മാത്രമല്ല, മുതിർന്ന നടിമാരും ഇന്ന് ഇതേ പാതയിലേക്ക് എത്തിയിരിക്കുന്നത് സന്തോഷം നൽകുന്നതാണ്.

ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അൻസിബ ഹസ്സൻ വീണ്ടും ജിമ്മിൽ ചേർന്നിരിക്കുകയാണ്. കൊച്ചിയിലെ ഫിറ്റ്‌നെസ് ഫോർ ഇവർ എന്ന ജിമ്മിലാണ് അൻസിബ ഇപ്പോൾ വർക്ക് ഔട്ട് ചെയ്യുന്നത്. ആര്യയാണ് അൻസിബയുടെ ട്രെയിനർ. ഈ അടുത്തിടെയാണ് അൻസിബ ജിമ്മിൽ പോകാൻ വീണ്ടും തീരുമാനിക്കുകയും അവിടെ നിന്നുള്ള വീഡിയോ പങ്കുവെക്കുകയും ചെയ്തത്.

ഇപ്പോൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയിരിക്കുകയാണ് അൻസിബ. ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞാൽ നേരെ അൻസിബ പോകുന്നത് ജിമ്മിലേക്കാണ്. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോ ഇപ്പോൾ അൻസിബ പങ്കുവച്ചിരിക്കുകയാണ്. നല്ല തീരുമാനം, മുന്നോട്ട് തന്നെ പോവുക എന്നിങ്ങനെ ആരാധകരുടെ പ്രചോദനം നൽകുന്ന കമന്റുകളും അൻസിബയുടെ വീഡിയോയുടെ താഴെ വന്നിട്ടുമുണ്ട്.

ദൃശ്യം കഴിഞ്ഞ് ധാരാളം സിനിമകളിൽ അൻസിബ അഭിനയിച്ചെങ്കിലും നല്ല വേഷങ്ങൾ വളരെ കുറവായിരുന്നു. ദൃശ്യം 2 വരെ അൻസിബയ്ക്ക് കാത്തിരിക്കേണ്ടി വന്നു വീണ്ടുമൊരു മികച്ച വേഷം കിട്ടാൻ. അത് അൻസിബ നന്നായി ചെയ്യുകയും ചെയ്തു. സി.ബി.ഐ 5-വിലും അൻസിബ അഭിനയിച്ചിരുന്നു. നായികയായി കൂടുതൽ സിനിമകൾ ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

View this post on Instagram

A post shared by Mallu Actress (@kerala_girlz)