‘ലെഹങ്കയിൽ അതിസുന്ദരിയായി നടി നമിത പ്രമോദ്, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് ശേഷം സിനിമയിലേക്ക് എത്തുകയും അധികം വൈകാതെ തന്നെ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് നടി നമിത പ്രമോദ്. നിവിൻ പൊളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ് നായികയായിട്ടുള്ള രംഗപ്രവേശം. അതും വളരെ ചെറിയ പ്രായത്തിലായിരുന്നു നമിതയുടെ ഈ നേട്ടം. പിന്നീട് കഴിഞ്ഞ 10 വർഷത്തോളമായി നായികയായി നിറഞ്ഞ് നിൽക്കുകയാണ്.

ഈ അടുത്തിടെ നമിതയുടെ ബന്ധപ്പെട്ട ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരം വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിലായിരുന്നു അത്. നമിത തന്നെ തന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ഒരു വീഡിയോ പങ്കുവച്ചിരുന്നു. ആ വീഡിയോ എടുത്തയാൾ നമിതയോട് വിവാഹിതയാകാൻ ഒരുങ്ങുകയാണോ എന്ന് ചോദിച്ചിരുന്നു.

നമിത ആ ചോദ്യം സംശയത്തോടെ തിരിച്ചു ചോദിച്ച ശേഷം അത് വരുന്ന ഞായറഴ്ച പുറത്തുവിടാമെന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിച്ചിരുന്നു. വിവാഹ വാർത്ത പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് താൻ പുതിയ ഒരു സംരംഭം തുടങ്ങുന്ന കാര്യമാണ് അറിയിച്ചത്. സമ്മർ ടൗൺ റെസ്റ്റോ എന്ന കഫേ കൊച്ചി പനംപള്ളി നഗറിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് നമിത. ഇതായിരുന്നു ആ സർപ്രൈസ്.

കാര്യം ഇതായതോടെ താരത്തിന്റെ ആരാധകന്മാരെല്ലാം ഹാപ്പിയായി. ഇപ്പോഴിതാ നമിത പ്രമോദ് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ലേബൽ എം ഡിസൈനേഴ്സിന്റെ ലെഹങ്കയിൽ അതിസുന്ദരിയായി തിളങ്ങി നമിതയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മെറിൻ ജോർജാണ്. താരം തന്നെയാണ് സ്റ്റൈലിംഗും വേണ്ട മേക്കപ്പും ചെയ്തിരിക്കുന്നത്.