‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി സ്വാസിക..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമയിൽ 10-12 വർഷങ്ങളായെങ്കിലും ഈ കഴിഞ്ഞ വർഷങ്ങളിൽ സിനിമയിൽ കൂടുതൽ നിറസാന്നിദ്ധ്യമായി പ്രേക്ഷകർ കണ്ടു തുടങ്ങിയ ഒരാളാണ് നടി സ്വാസിക വിജയ്. നല്ല കഥാപാത്രങ്ങളും വേഷങ്ങളും സ്വാസികയ്ക്ക് ലഭിച്ചു തുടങ്ങിയതും അതിലൂടെ പ്രശംസകൾ ലഭിക്കുകയും ചെയ്തിരുന്നു. ഈ അടുത്തിടെ ഇറങ്ങിയ ചതുരം സിനിമയിലെ പ്രകടനം തന്നെ എടുത്തുപറയേണ്ട ഒന്നാണ്.

ചതുരത്തിലെ സെലീന എന്ന കഥാപാത്രമായുള്ള ബോൾഡ് അഭിനയം സിനിമയുടെ വിജയത്തിന് ഒരു കാരണമായി. ഇന്റിമേറ്റ് രംഗങ്ങളിൽ യാതൊരു മടിയും കൂടാതെ സ്വാസിക അതിൽ ചെയ്തിരുന്നു. ആ കഥാപാത്രം അത്തരം രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നത് കൂടിയായിരുന്നു. 2020-ൽ വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുത്തിരുന്നു.

ഈ വർഷം തന്നെ സ്വാസിക അഭിനയിച്ച എട്ട് സിനിമകളാണ് റിലീസ് ചെയ്തത്. അത് മാത്രം മതി സ്വാസിക എന്ന കലാകാരിയെ മലയാള സിനിമ അംഗീകരിച്ചുവെന്നതിന് തെളിവ്. ജെന്നിഫർ എന്ന ചിത്രത്തിലാണ് സ്വാസിക ഇപ്പോൾ അഭിനയിക്കുന്നത്. ഈ വർഷത്തെ രാമു കാരിയാട്ട് അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് സ്വാസികയെയാണ്. അവാർഡ് ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ സ്വാസിക പങ്കുവച്ചിട്ടുണ്ട്.

സാരിയിൽ അതിസുന്ദരിയായി ചടങ്ങിൽ എത്തിയ സ്വാസിക ആളുകളുടെ മനസ്സ് കീഴടക്കുകയും ചെയ്തു. സ്വാസികയ്ക്ക് ഏറ്റവും ചേരുന്ന വേഷം സാരിയാണെന്ന് ഇതിന് മുമ്പും ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാവിലെ ഭഗവതി വന്ന് മുന്നിൽ നിൽക്കുന്നത് പോലെയുണ്ടെന്ന് ഈ ചിത്രങ്ങൾക്ക് താഴെ ഒരു ആരാധിക കമന്റ് ചെയ്തിട്ടുണ്ട്. ത്രീ ലീഫ് ഫോട്ടോഗ്രാഫിയാണ് സ്വാസികയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.