‘അമ്പോ!! കട്ട ഫ്രീക്ക് ലുക്കിൽ രഞ്ജിനി ഹരിദാസ്, രാജസ്ഥാനിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറൽ

വേറിട്ട അവതരണ ശൈലി കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയിട്ടുള്ള ഒരു അവതാരകയും അഭിനയത്രിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായി തിളങ്ങിയ രഞ്ജിനി പിന്നീട് വന്ന പലർക്കും പ്രചോദനമായി മാറിയ അവതരണ ശൈലി കൊണ്ടുവന്നയൊരാളാണ്. പലപ്പോഴും ആ ശൈലിയുടെ പേരിൽ ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

സ്റ്റാർ സിംഗറിന്റെ അഞ്ച് സീസണുകളിൽ അവതാരകയായ രഞ്ജിനി മോഡലിംഗ് രംഗത്ത് നിന്നുമാണ് അവതരണത്തിലേക്ക് എത്തുന്നത്. ഫെമിന മിസ് കേരള 2020-ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുകൂടിയാണ് രഞ്ജിനി. സ്റ്റാർ സിംഗറിൽ തിളങ്ങിയ ശേഷം സിനിമയിൽ അഭിനയിക്കാനും രഞ്ജിനി അവസരം ലഭിച്ചു. ചെറിയ റോളുകൾ കൂടാതെ നായികയായും രഞ്ജിനി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ അവതരണ രംഗത്ത് നിന്നും അഭിനയത്തിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ സഹോദരന്റെ വിവാഹം ഈ അടുത്തിടെയായിരുന്നു. വിവാഹത്തിൽ രഞ്ജിനി തിളങ്ങിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായും രഞ്ജിനിയെ മലയാളി പ്രേക്ഷകർ കണ്ട് ഇഷ്ടം കൂടിയിട്ടുണ്ട്.

രഞ്ജിനി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇപ്പോഴിതാ രാജസ്ഥാനിൽ പോയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഷോർട്സും കൂളിംഗ് ഗ്ലാസ്സുമൊക്കെ വച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന രഞ്ജിനിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഡിസംബർ 9-11 എന്നീ ദിവസങ്ങളിൽ നടന്ന ‘മാഗ്നെറ്റിക് ഫീൽഡ്സ് ഫെസ്റ്റിവൽ’ കാണാൻ വേണ്ടിയാണ് രഞ്ജിനി സുഹൃത്തിനൊപ്പം രാജസ്ഥാനിൽ പോയത്.


Posted

in

by