‘നിങ്ങൾ മുസ്ലിമാണെങ്കിൽ നിങ്ങൾ തലയിൽ തുണി ഇട്ടോളൂ..’ – കമന്റുകൾക്ക് മറുപടി കൊടുത്ത് അൻഷിത

ഏഷ്യാനെറ്റിൽ വിജയകരമായി പ്രദർശനം മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സീരിയലാണ് കൂടെവിടെ. കൃഷ്ണ കുമാർ, ബിപിൻ ജോസ്, അൻഷിത, ശ്രീധന്യ തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന സീരിയൽ ഇരുന്നൂറിൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു. സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് നടി അൻഷിത അക്ബർഷാ അവതരിപ്പിക്കുന്നത്.

സീരിയലിൽ എത്തിയ ശേഷം അൻഷിതയ്ക്ക് ഒരുപാട് ആരാധകരെയാണ് ലഭിച്ചത്. അൻഷിതയുടെ അഭിനയം ഏറെ ഇഷ്ടമുള്ള ഒരുപാട് പേരാണ് കുടുംബപ്രേക്ഷകരായി ഉള്ളത്. ആരാധകർക്ക് വേണ്ടി തന്റെ പുതിയ വിശേഷങ്ങൾ ഇഷ്ടങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവെക്കാൻ വേണ്ടി സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്ന അൻഷിതയ്ക്ക് വളരെ പെട്ടന്ന് തന്നെ ഒരുപാട് സബ് സ്ക്രൈബേഴ്സിനെ ലഭിച്ചു.

സ്ഥിരമായി വീഡിയോ ഇടാറുള്ള അൻഷിത ഈ അടുത്തിടെ സഹോദരന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചിരുന്നു. അതിന് താഴെ വന്ന ചില കമന്റുകൾക്കും അതുപോലെ തന്റെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങൾ വലിച്ചിടാൻ ശ്രമിക്കുന്നതിനും എതിരെ ഒരു വിഡിയോയുമായി വന്നിരിക്കുകയാണ് അൻഷിത ഇപ്പോൾ.

“എന്റെ അമ്മയും അച്ഛനും ഡിവോഴ്‌സ്ഡ് ആണ്. 17 വർഷത്തിന് മുകളിലായി അവർ വേർപിരിഞ്ഞ് താമസിക്കുന്നത്. എന്റെ രണ്ടാൻ അമ്മയുടെ ചിത്രമാണ് ഞാൻ മുൻപ് ഒരിക്കൽ പങ്കുവച്ചത്. പുള്ളികാരിയെയാണ് ഞാൻ എന്റെ വാപ്പിയുടെ ഭാര്യ എന്ന് കാണിച്ചത്. അതിന് നിങ്ങൾക്ക് എന്താണ്..? അതൊക്കെ എന്റെ പേർസണൽ കാര്യമാണ്. അതിന് വിശദീകരിച്ച് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. പിന്നെ ചിലർക്ക് അറിയേണ്ടത് ഹിന്ദു ആണോ മുസ്ലിമാണോ എന്നൊക്കെയാണ്. ഞാൻ ഒരു മനുഷ്യനാണ്. ഞാൻ ഒരു പെൺകുട്ടിയാണ്.

അത്രയേയുള്ളൂ. എനിക്ക് ജാതി പറയുന്നത് ഇഷ്ടമല്ല. ഞാൻ പള്ളിയിൽ പോകും അമ്പലത്തിൽ പോകും.. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ ഒന്ന് ഉണ്ടായിരുന്നു.. എല്ലാവരോടും തലയിൽ തുണിയാടൻ പറഞ്ഞ് ഒരു കമന്റ്. എന്ത് കാര്യമാണ് അത്? നിങ്ങൾ മുസ്ലിമാണെങ്കിൽ നിങ്ങൾ തലയിൽ തുണി ഇട്ടോളൂ.. പ്രശ്നമില്ല. ബാക്കിയുള്ള ആളുകളെ എന്തിനാണ് പാഠം പഠിപ്പിക്കാൻ വരുന്നത്. എല്ലാവർക്കും അവരവരോട് ലൈഫ് ജീവിക്കാനുള്ള ഫ്രീഡം ദൈവം കൊടുത്തിട്ടുണ്ട്.