‘കാത്തിരുന്ന് കിട്ടിയ കൺമണികൾ!! ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം..’ – സന്തോഷം പങ്കുവച്ച് താരം

മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുമ ജയറാം. 1988-ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ അഭിനയ രംഗത്തേക്ക് വരുന്നത്. 90-റുകളിൽ സുമ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി മാറി. ഹിസ് ഹൈനെസ് അബ്ദുള്ള, ഏകലവ്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, ആര്യൻ, കുട്ടേട്ടൻ തുടങ്ങിയ സിനിമകളിലെ പ്രകടനം സുമയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു.

ഇത് കൂടാതെ അടിക്കുറുപ്പ്, മാല യോഗം, എന്റെ സൂര്യപുത്രിക്ക്, കാബൂളിവാല, ക്രൈം ഫയൽ, മഴയെത്തും മുമ്പേ, ഇഷ്ടം, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ സുമ അഭിനയിച്ചട്ടുണ്ട്. 2003-ന് ശേഷം അധികം സിനിമകളിൽ സുമ അഭിനയിച്ചിട്ടില്ല. ഏറെ വൈകിയാണെങ്കിലും 2013-ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവുമായിട്ടുള്ള താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, അൻവർ റഷീദ് ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്ക് ശേഷം താൻ അമ്മയായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുമ. അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരിക്കുകയാണ് സുമ.

ഭർത്താവിന് ഒപ്പം കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സുമ ഈ സന്തോഷ വാർത്ത അറിയിച്ചത്. നടി ശ്രിന്ദ, രാധിക തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. ആന്റണി ഫിലിപ്പ്, ജോർജ് ഫിലിപ്പ് എന്നിങ്ങനെയാണ് സുമയും ലല്ലുഷും ചേർന്ന് ഇരട്ട ആൺകുട്ടികൾക്ക് നൽകിയ പേരുകൾ.