ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനൂപ് കൃഷ്ണൻ. അതിന് മുമ്പ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച അനൂപ് സീതാകല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രം അവതരിപ്പിച്ചതോടെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങി. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു.
ബിഗ് ബോസിൽ പങ്കെടുത്ത സമയത്താണ് താരം വിവാഹിതനാകാൻ പോകുന്ന കാര്യം പ്രേക്ഷകരും ആരാധകരും അറിഞ്ഞത്. മത്സരത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വിവാഹ നിശ്ചയമുണ്ടാവുമെന്നും അനൂപ് ഷോയിൽ വച്ച് പറഞ്ഞിരുന്നു. തന്റെ ഭാവി വധു ഒരു ഡോക്ടർ ആണെന്നും അനൂപ് പറഞ്ഞിരുന്നു. ബിഗ് ബോസിൽ അഞ്ചാം സ്ഥാനം നേടിയാണ് അനൂപ് ഇറങ്ങിയത്. അതിന് ശേഷം പറഞ്ഞതുപോലെ തന്നെ വിവാഹ നിശ്ചയവും നടന്നു.
ഐശ്വര്യ നായർ എന്നാണ് പെൺകുട്ടിയുടെ പേരെന്ന് അനൂപ് വാർത്തകളിൽ പറഞ്ഞിരുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് ശേഷം അനൂപ് വീണ്ടും ടെലിവിഷൻ രംഗത്ത് സജീവമായി. സ്റ്റാർ മ്യൂസിക് സീസൺ ത്രീയിൽ അനൂപ് അവതാരകനായി എത്തി. അതുപോലെ അടുത്തിറങ്ങിയ അജഗജാന്തരം എന്ന സിനിമയിൽ അനൂപ് ഒരു ചെറിയ റോളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹത്തിന് വളരെ കുറച്ചു നാളുകൾ മാത്രമേയുള്ളു. അനൂപിനൊപ്പമുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചുകൊണ്ടാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. “ദിവസങ്ങൾ എണ്ണി തുടങ്ങുന്നു.. ഇനി വെറും 10 ദിവസങ്ങൾ മാത്രം.. അത് കഴിഞ്ഞാൽ അവൻ ട്രാപ്പിലായി..”, ഐശ്വര്യ കുറിച്ചു. നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.