‘അങ്കമാലി ഡയറീസിലെ ലിച്ചി ഇത്രയും ഗ്ലാമറസ് ആയോ, കിടിലം ലുക്കിൽ നടി അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി തീർന്ന ഒരു നായികയാണ് അന്ന രാജൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പുതുമുഖ താരങ്ങൾക്ക് ഒപ്പം പുതുമുഖനായികയായി അഭിനയിച്ച അന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ആ സിനിമയ്ക്ക് ശേഷം ആയ പേരിൽ അറിയപ്പെടാനും തുടങ്ങി.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന അന്ന വളരെ യാദർശ്ചികമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ആ ജോലി വിട്ടിട്ടാണ് അന്ന സിനിമയിൽ നായികയായി വരുന്നത്. ഓരോ സിനിമകൾ കഴിയും തോറും അന്നയ്ക്ക് ആരാധകരും കൂടി. സിനിമയിലൂടെ മാത്രമല്ല കടകളുടെയും പുതിയ സ്ഥാപനങ്ങളുടെയും ഉദ്‌ഘാടന ചടങ്ങുകളിലും അന്ന അതിഥിയായി എത്താറുണ്ട്.

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും എന്നീ സിനിമകൾ അല്ലാതെ ബാക്കി മുഴുവനും ചെറുസിനിമകളിലാണ് അന്ന നായികയായിട്ടുള്ളത്. അഭിനസാധ്യത യുള്ള സിനിമകൾ അന്ന അധികം ചെയ്തിട്ടുമില്ല. അതിൽ ആരാധകർക്ക് നിരാശയുമുണ്ട്. ഇപ്പോൾ അന്നയെ കുറച്ചുകൂടി ഗ്ലാമറസായി കാണുന്നതും പതിവാണ്. എന്നാൽ സിനിമയിൽ അത്തരം വേഷങ്ങൾ ഒന്നും ഇതുവരെ അന്ന ചെയ്തിട്ടില്ല.

ഇപ്പോഴിതാ അന്നയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്. ചുവപ്പ് ഗൗൺ ധരിച്ചുള്ള അന്നയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് റൈൻ ബൗ മീഡിയ ഫോട്ടോഗ്രാഫിയാണ്. യെസ് ഭാരത് വെഡിങ് കളക്ഷൻസിന്റെ മനോഹരമായ ഗൗണാണ് അന്ന ധരിച്ചിരിക്കുന്നത്. വിനിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസിലെ ലിച്ചി ഇത്രയും ഗ്ലാമറസ് ആയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.