അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അന്ന രാജൻ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായതോടെ അതിൽ അഭിനയിച്ച പുതുമുഖ നായകനായ ആന്റണി വർഗീസിനും പുതുമുഖ നായികയായ അന്ന രാജനും കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു.
ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന അന്ന സിനിമയിലേക്ക് വരുന്നത്, അതെ ആശുപത്രിയുടെ പരസ്യത്തിന്റെ ഹോർഡിങ്ങിൽ റോഡ് അരികിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ട് ഓഡിഷനിലേക്ക് വിളിക്കുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഗംഭീരപ്രകടനം കാഴ്ചവച്ച അന്നയ്ക്ക് തൊട്ടടുത്ത ചിത്രത്തിൽ മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാലിൻറെ നായികയായി അഭിനയിച്ചു.
പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച അന്ന ഇന്നും അറിയപ്പെടുന്നത് അങ്കമാലി ഡയറീസിലെ കഥാപാത്രത്തിലൂടെയാണ്. ഈ വർഷം രണ്ട് സിനിമകളാണ് അന്നയുടെ ഇറങ്ങിയത്. രണ്ട്, തിരിമാലി എന്നീ സിനിമകളിലാണ് ഈ വർഷം അന്ന അഭിനയിച്ചത്. അടുത്ത വർഷവും അന്നയുടെ സിനിമകളുണ്ട്. ഇപ്പോൾ ആ സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം.
അതെ സമയം അന്ന മേക്കപ്പ് സെറ്റ് കട്ടിൽ ഇട്ട് ബെഡിൽ കിടക്കുന്ന ഫോട്ടോസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. അന്ന ഇത് എന്ത് ഭാവിച്ചാണെന്നാണ് ചിലർ കമന്റിലൂടെ ചോദിക്കുന്നത്. “എനിക്ക് മേക്കപ്പ് ഉപയോഗിച്ച് കളിക്കാൻ ഇഷ്ടമാണ്, അതിനാൽ നിയമങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അങ്ങനെയാണെങ്കിൽ, അവ ലംഘിക്കേണ്ടത് നിങ്ങളാണെന്ന് ഞാൻ കരുതുന്നു..”, എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം അന്ന കുറിച്ചത്. നടി നയൻതാരയെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്.