‘സംവിധാനം ഡോ. റോബിൻ രാധാകൃഷ്ണൻ! ആരതിക്ക് ഒപ്പമുള്ള നിമിഷങ്ങളുമായി താരം..’ – വീഡിയോ വൈറൽ

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെ നിരവധി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന്റെ ചരിത്രത്തിൽ റോബിനെ പോലെ ആരാധകരുണ്ടാക്കിയ മറ്റൊരു മത്സരാർത്ഥി ഉണ്ടായിരുന്നോ എന്നത് സംശയമാണ്. പക്ഷേ സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയിരുന്നു. ഒരുപാട് പേർക്ക് അതിനോട് എതിർപ്പും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെയാണ് റോബിന്റെ ആരാധകർ ദിൽഷയെ വോട്ടിങ്ങിലൂടെ വിജയിപ്പിച്ചത്. റോബിനും ദിൽഷയും ഒന്നിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പക്ഷേ ഷോ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ സൗഹൃദം മാത്രം മതിയെന്ന് തീരുമാനത്തിൽ എത്തുകയും റോബിൻ തന്നെ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇന്റർവ്യൂ ചെയ്ത അവതാരകയുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു.

ഫാഷൻ ഡിസൈനറായ ആരതി പൊടിയുമായാണ് റോബിൻ പ്രണയത്തിലായത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹ നിശ്ചയിക്കുകയും ചെയ്തിരുന്നു. “പൊടിറോബ്‌” എന്നാണ് ഇരുവരെയും അറിയപ്പെടുന്നത് തന്നെ. ഈ കഴിഞ്ഞ ദിവസം ഇരുവരുടെയും കുടുംബങ്ങൾ ഒരുമിച്ച് കൂടിയ നിമിഷം റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത് ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ആരതിക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് വീഡിയോ റോബിൻ പങ്കുവച്ചിരിക്കുകയാണ്. സംവിധാനം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്നാണ് കുറിച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിക്കണമെന്നുള്ള മോഹം നേരത്തെ പറഞ്ഞിട്ടുണ്ട്. റോബിൻ നല്ലയൊരു ഡയറക്ടർ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആരാധകർ വീഡിയോയുടെ താഴെ അഭിപ്രായങ്ങൾ പങ്കുവച്ചു.