‘ഹണി റോസിന് ഇനി ഇടവേള എടുക്കാം!! സോഷ്യൽ മീഡിയ ഭരിച്ച് നടി അന്ന രാജൻ..’ – വീഡിയോ വൈറൽ

അങ്കമാലി ഡയറീസ് എന്ന സിനിമ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന ഒരു കഥാപാത്രമാണ് ലിച്ചി. സിനിമയുടെ സെക്കന്റ് ഹാഫ് കഴിഞ്ഞ് പ്രേക്ഷകർ ഏറെ ശ്രദ്ധിക്കുകയും ഒരു സീനിൽ കൈയടി വാരിക്കൂട്ടുകയും ചെയ്ത നായികാ കഥാപാത്രമായ ലിച്ചിയെ അവതരിപ്പിച്ചതും ഒരു പുതുമുഖമായിരുന്നു. ലിച്ചിയിലൂടെ ജന്മനസ്സുകളുടെ പ്രിയങ്കരിയായി മാറിയ അന്ന രാജനായിരുന്നു ആ താരം.

അതിന് ശേഷം അത് അവതരിപ്പിച്ച അന്നയ്ക്ക് ഒരുപാട് അവസരങ്ങളും ലഭിച്ചു. ഇന്ന് കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു നായികയായി അന്ന മാറി കഴിഞ്ഞു. ഇപ്പോൾ പക്ഷേ സിനിമയിൽ അഭിനയിക്കുന്നതിനെക്കാൾ കൂടുതൽ സജീവമായി അന്ന നിൽക്കുന്നത് മറ്റൊരു കാര്യത്തിലാണ്. ഹണി റോസിനെ പോലെ തന്നെ ഉദ്‌ഘാടനങ്ങളിലാണ് അന്നയും തിളങ്ങി നിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഹണിയുടെ കൈയിൽ നിന്ന് ഉദ്‌ഘാടന സ്റ്റാർ എന്ന ടൈറ്റിൽ അന്ന തട്ടിയെടുക്കുമോ എന്ന് പോലും പലരും ചോദിച്ചുപോകുന്നുണ്ട്. ഇപ്പോഴിതാ അന്ന ഒരു കറുപ്പ് ഔട്ട് ഫിറ്റ് ധരിച്ച് ഗ്ലാമറസ് ലുക്കിൽ ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആരും ഒരു നിമിഷം നോക്കി നിന്ന് പോകുന്ന അന്നയുടെ ലുക്കാണ് ഏറ്റവും ഹൈലൈറ്റ്.

അക്ഷയ് എം ആഡസാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത്രയും ലുക്കിൽ അടുത്തെങ്ങും അന്നയെ കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇത് എവിടെ വന്നപ്പോഴുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല. ഹണി റോസും അന്ന രാജനും ഈ മേഖലയിൽ കടുത്ത മത്സരത്തിൽ ആണെന്ന് പോലും തോന്നിപോകും ഓരോ ഉദ്‌ഘാടന പരിപാടികളുടെ വീഡിയോ വരുമ്പോഴും. തിരിമാലിയാണ് അന്നയുടെ അവസാന ചിത്രം.