‘സിംഗിൾ ലൈഫ് പൊളിക്കുന്നു!! ഭർത്താവ് എന്ത്യേയെന്ന് ചോദ്യം..’ – ഗോസിപ്പുകൾക്ക് മറുപടി കൊടുത്ത് നടി ഭാമ

നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് ഭാമയെ തേടി പിന്നീട് എത്തിയത്. പത്ത് വർഷത്തോളം ഭാമ സിനിമയിൽ സജീവമായി അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹിതയായ ശേഷം ഭാമയെ സിനിമയിൽ അധികം കണ്ടിട്ടില്ല പ്രേക്ഷകർ.

ഒരു മകളും താരത്തിനുണ്ട്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഭാമയുമായി ബന്ധപ്പെട്ട് പലപ്പോഴും ഗോസിപ്പുകളും വന്നിരുന്നു. ഭാമയും ഭർത്താവും വേർപിരിഞ്ഞു എന്നതായിരുന്നു ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ വന്ന ഒന്ന്. ഭർത്താവിന് ഒപ്പമുള്ള ഫോട്ടോ അധികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതുകൊണ്ടാണ് ഇത്തരമൊരു കാര്യം വലിയ രീതിയിൽ പ്രചരിക്കാൻ ഒരു കാരണമെന്ന് പറയുന്നത്.

ഭാമ ഈ കാര്യത്തോടെ അധികം പ്രതികരണം നടത്തതും ഇതിന് വലിയ രീതിയിൽ ഒരു കാരണമായി. ഇപ്പോഴിതാ ഭാമ പങ്കുവച്ച ഒരു പോസ്റ്റിന് താഴെ കമന്റ് ഇട്ടയാൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം. “സിംഗിൾ ലൈഫ് പൊളിച്ചു നടക്കാ” എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട ഭാമ കലക്കൻ മറുപടിയും കൊടുത്തിട്ടുണ്ട്. ‘സിംഗിൾ ലൈഫ് ആകുമ്പോൾ പറയാം.. ഇപ്പോൾ അല്ല..’ എന്നായിരുന്നു പ്രതികരണം.

നിങ്ങളുടെ ഭർത്താവ് എവിടെ എന്നും ഒരാൾ ചോദിച്ചിട്ടുണ്ടെങ്കിലും അതിന് മറുപടി ഭാമ കൊടുത്തിട്ടില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വലിയ ഒരു ഗോസിപ്പിനാണ് ഭാമ തന്നെ മുൻകൈ എടുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. സ്കോട്ട് ലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ പോയപ്പോഴുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് താഴെയാണ് ഇത്തരമൊരു കമന്റ് വന്നതും താരം പ്രതികരിച്ചത്.