‘കനത്ത മഴയ്ക്ക് ശേഷമുള്ള ശക്തമായ തീരുമാനം!! ക്യൂട്ട് ലുക്കിൽ നടി അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പല്ലിശേരിയുടെ സംവിധാനത്തിൽ ഒരുപിടി പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് ആദ്യമായി നായകനായ സിനിമയിൽ മൂന്ന് നായികമാരും താരത്തിനുണ്ടായിരുന്നു. അതിൽ പ്രധാന നായികയായി അഭിനയിച്ച താരമായിരുന്നു അന്ന രാജൻ. എണ്ണയുടെയും ആദ്യ സിനിമയായിരുന്നു അത്.

നഴ്‌സായി ജോലി ചെയ്തിരുന്ന അന്നയെ ഒരു ഹോസ്പിറ്റലിന്റെ ഹോർഡിങ്ങിൽ കാണുകയും അത് ശ്രദ്ധയിൽപ്പെട്ട സംവിധായകനും പ്രൊഡ്യൂസറും സിനിമയുടെ ഓഡിഷനിലേക്ക് ക്ഷണിക്കുകയും തുടർന്ന് നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. ആ സിനിമയിൽ ശ്രദ്ധനേടിയതോടെ അന്നയ്ക്ക് ഒരുപാട് സിനിമകളിൽ നിന്ന് അവസരം ലഭിച്ചിരുന്നു. തൊട്ടടുത്ത ചിത്രത്തിൽ തന്നെ മോഹൻലാലിൻറെ നായികയായി.

വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി എന്നീ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അന്നയുടെ അടുത്ത സിനിമകൾ. മറ്റ് നടിമാരെ പോലെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയോ ഒന്നും ചെയ്യുന്ന ഒരാളല്ല അന്ന.

എങ്കിലും അന്നയുടെ പുതിയ ചിത്രങ്ങൾ വന്നാൽ അത് വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ അന്ന പുതിയതായി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ചിത്രങ്ങൾക്ക് ഒപ്പം, “കനത്ത മഴയ്ക്ക് ശേഷമുള്ള ശക്തമായ തീരുമാനം..” എന്ന ക്യാപ്ഷനാണ് അന്ന കുറിച്ചത്. സുഹൃത്താണ് ഫോട്ടോസ് എടുത്തത്.