‘നായിക നായകനിലെ വിജയികൾ!! സോളമന്റെ തേനീച്ചകൾ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് സോളമന്റെ തേനീച്ചകൾ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സംവിധായകനായ ലാൽ ജോസ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്. പതിനായിരം എൻട്രികളിൽ നിന്ന് പതിനാറ് മത്സരാർത്ഥികളായി തുടങ്ങിയ ഷോയായിരുന്നു നായികാനായകൻ.

എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളുമായിരുന്നു മത്സരാർത്ഥികളായി ഉണ്ടായിരുന്നത്. വിജയിക്കുന്നവർക്ക് തന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുമെന്നും ലാൽ ജോസ് പ്രഖ്യാപിച്ചിരുന്നു. ശംഭു മേനോനും ദർശന നായരും ആയിരുന്നു വിജയികളായത്. അവരുടെ തന്റെ പടത്തിലെ ലീഡ് അഭിനേതാക്കളായി ലാൽ ജോസ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഇവരെ കൂടാതെ റണ്ണേഴ്സ് അപ്പായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസും ആഡിസ് ആന്റണി അക്കരയും സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. സിനിമ ഷൂട്ടിംഗ് ഒക്കെ പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ജോജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ലാൽ ജോസിന്റെ ഇതുവരെ ഇറങ്ങിയ സിനിമകളിൽ വ്യത്യസ്തമായ ഒരു ജോണറാണ് ഇതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സി.പി.ഒ സുജ എസ്, സി.പി.ഒ ഗ്ലൈന തോമസ് എന്നീ കഥാപാത്രങ്ങളിലാണ് ദർശനേയും വിൻസിയും അഭിനയിക്കുന്നത്. സി.ഐ ഡി.സോളമൻ എന്ന റോളിലാണ് ജോജു അഭിനയിക്കുന്നത്. ട്രെയിലർ ഇറങ്ങിയതോടെ ഏറെ പ്രതീക്ഷയോടെയാണ് ഈ ലാൽ ജോസ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.