‘ആരാധക മനം കവർന്ന് നടി അന്ന രാജൻ!! അട്ടപ്പാടിയിലെ റിസോർട്ട് കാഴ്ചകളുമായി താരം..’ – വീഡിയോ വൈറൽ

ലിജോ ജോസ് പല്ലിശേരി മുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് എന്ന താരോദയത്തിന്റെ തുടക്കവും ഈ സിനിമയിലൂടെ ആയിരുന്നു. അങ്കമാലിക്ക് ശേഷം ഒരുപാട് ആരാധകരുള്ള താരമായി ആന്റണി മാറി. ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകനിലുള്ള പ്രേക്ഷകരുടെ വിശ്വാസം ആ സിനിമയിലൂടെ കൂടിയിരുന്നു.

ആ സിനിമയിലൂടെ തന്നെ നായികയായി അരങ്ങേറിയ താരമായിരുന്നു നടി അന്ന രാജൻ. മൂന്ന് നായികമാരിൽ ഏറ്റവും അവസാനമായി കൈയടി വാരികൂട്ടിയ താരവും അന്ന ആയിരുന്നു. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റ് ആയതോടെ അന്നയ്ക്കും ധാരാളം അവസരങ്ങൾ വന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ അന്ന, മലയാളത്തിൽ മാത്രമാണ് ഇതുവരെ അഭിനയിച്ചിരിക്കുന്നത്.

തിരിമാലി എന്ന ചിത്രത്തിലാണ് അവസാനമായി അന്ന അഭിനയിച്ചത്. ആദ്യ സിനിമയിൽ അന്നയ്ക്ക് ലഭിച്ച റോളുകൾ പോലെ മികവുറ്റ വേഷങ്ങൾ പിന്നീട് ഇതുവരെ താരത്തിനെ തേടിയെത്തിയിട്ടില്ല. ഈ കഴിഞ്ഞ ദിവസം ഒരു സിം ഓപ്പറേറ്റർ ഓഫീസിൽ താരത്തിനെ പൂട്ടിയിട്ടു എന്ന തരത്തിൽ വാർത്ത വന്നിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് അത് ഒത്തുതീർപ്പാക്കി പിന്മാറുകയും ചെയ്തിരുന്നു താരം.

സമൂഹ മാധ്യമങ്ങളിൽ അന്ന രാജൻ സജീവമാണ്. ഇപ്പോഴിതാ അട്ടപ്പാടിയിലെ ഓക്സി വാലി എന്ന ആഡംബര റിസോർട്ടിൽ സമയം ചിലവഴിക്കുകയാണ് താരം. റിസോർട്ടിൽ നിന്ന് പുറത്തേക്കുള്ള കാഴ്ചകൾ ആസ്വദിക്കുന്ന ഒരു വീഡിയോ അന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള അന്നയുടെ ഈ വീഡിയോ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.