‘ലുലു മാളിൽ 2 പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം..’ – തുറന്നു പറച്ചിലുമായി നടി അന്ന ബെൻ

‘ലുലു മാളിൽ 2 പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം..’ – തുറന്നു പറച്ചിലുമായി നടി അന്ന ബെൻ

സോഷ്യല്‍ മീഡിയയിലൂടെയും പൊതു സമൂഹത്തിലൂടെയും സ്ത്രീകള്‍ക്ക് പലതരം ആക്രമണങ്ങള്‍ സംഭവിക്കാറുണ്ട്. സെലിബ്രിറ്റിസിന് മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം വെര്‍ബല്‍ ഹറാസ്‌മെന്റുകള്‍ നേരിടേണ്ടി വരാണ്. അത്തരത്തില്‍ പൊതു സമൂഹത്തില്‍ നിന്ന് മോശം സിറ്റുവേഷന്‍ നേരിട്ട നടി അന്ന ബെന്‍ സംഭവത്തെ ക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുകയാണ്.

സോഷ്യല്‍മീഡിയയിലൂടെ മോശം കമന്റുകള്‍ ഉയരുമ്പോള്‍ അന്ന പ്രതികരിക്കാറുണ്ട്. ഇത്തരം മോശം അനുഭവം പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ ലഭിച്ചാലും താന്‍ നേരിടുമെന്ന് താരം കുറിപ്പിലൂടെ അറിയിക്കുകയാണ്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരാളുടെ പക്കല്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായി.

തന്റെ ശരീരത്തില്‍ അനാവശ്യമായ രീതിയില്‍ സ്പര്‍ശിച്ച് അയാള്‍ കടന്നുവെന്നും തന്റെ സഹോദരി ഇത് വ്യക്തമായി കണ്ടുവെന്നും എന്നാല്‍ അയാള്‍ തങ്ങളെ തിരിച്ചറിഞ്ഞ ഉടനെ അവിടെ നിന്നും കടന്നുവെന്നും അന്ന പറയുന്നു. ഇത്തരത്തിലുള്ള അനുഭവം ഇതിന് മുന്‍പും നേരിട്ടുണ്ട്. എന്നാല്‍ അതെല്ലാം പല തരത്തിലാണെന്നും പക്ഷെ മാനസികാവത്ഥ ഒന്നാണെന്നും താരം അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട താരത്തിന്റെ വരികള്‍ ആരാധകരും ശരിവയ്ക്കുകയാണ്. നടിമാര്‍ മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരായ യുവതികളും പൊതു നിരത്തില്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും അന്ന കുറിച്ചു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് ഇത്തരത്തിൽ സംഭവങ്ങൾ എല്ലാവരും തുറന്നു പറയാറുണ്ട്.

CATEGORIES
TAGS