‘കാപ്പയിലെ ഗുണ്ട ബിനുവല്ലേ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

ഷെയിൻ നിഗം, ഫഹദ് ഫാസിൽ അഭിനയിച്ച കുമ്പളങ്ങി നൈറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് അന്ന. അച്ഛന്റെ സ്വാധീനം ഒന്നും ഇല്ലാതെ ഓഡിഷനിലൂടെയാണ് അന്ന ബെൻ സിനിമയിൽ എത്തുന്നത്. ചിത്രം സൂപ്പർഹിറ്റ് ആയതോടെ അന്ന ബെൻ എന്ന പുത്തൻ താരോദയത്തെ മലയാളികൾ കണ്ടു.

അന്ന ബെൻ എന്ന താരം തന്റെ അഭിനയ മികവ് കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധ നേടി. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. അതെ വർഷം തന്നെ ഹെലൻ, 2020 ൽ ശ്രീനാഥ് ഭാസി റോഷൻ മാത്യു നായകന്മാരായ കപ്പേള, 2021-ൽ സാറാസ്, ടോവിനോ നായകനായ ആഷിഖ് അബു ചിത്രം നാരദൻ, 2022 ൽ ഷാജി കൈലാസ് പ്രിത്വിരാജ് ആസിഫ് അലി ചിത്രം കാപ്പ തുടങ്ങിയ ചിത്രങ്ങളിൽ താരം പ്രധാന നായികയായി അഭിനയിച്ചിട്ടുണ്ട്.

എന്നിട്ട് അവസാനം, അഞ്ചു സെന്റും സെലീനയും, എന്ന മലയാള ചിത്രങ്ങളും കൊട്ടുക്കാളി എന്ന തമിഴ് അരങ്ങേറ്റ ചിത്രവും ആണ് താരത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. തമിഴ് ചിത്രത്തിന്റെ ടീസർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തമിഴ് താരം സൂരി ആണ് നായകനായി എത്തുന്നത്. വിടുതലൈ ചിത്രത്തിന് ശേഷം സൂരി നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് അന്ന ബെൻ. താരം തന്റെ പുതിയ സിനിമകളെ കുറിച്ചും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഈസ്റ്റർ ദിനത്തിൽ ആരാധകർക്ക് ഈസ്റ്റർ ആശംസിച്ചുകൊണ്ട് താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ഫോട്ടോ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ആരാധകർ നിമിഷനേരം കൊണ്ട് ഏറ്റെടുത്തു കഴിഞ്ഞു.