‘ക്യാമറയ്ക്ക് പിന്നിൽ കൂടുതൽ സ്ത്രീകൾ വേണം, മമ്മൂട്ടിയുടെ പോസ്റ്റിൽ നായികയുടെ കമന്റ്..’ – സംഭവം ഇങ്ങനെ

സിനിമ മേഖലയിൽ അഭിനേതാക്കളും ഗായകരും സംവിധായകരയുമൊക്കെ സ്ത്രീകൾ സജീവമായി ഈ കാലഘട്ടത്തിൽ മലയാളികൾക്ക് കാണാൻ സാധിക്കും. എങ്കിലും സിനിമയിൽ പുരുഷന്മാരുള്ളത് പോലെ സ്ത്രീകളുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് അതിന്റെ ഉത്തരം. അഭിനയത്തിൽ ഒഴികെ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരുപാട് മേഖലകളിൽ സ്ത്രീകളുടെ സാനിദ്ധ്യം ഇല്ലായെന്ന് പറയേണ്ടി വരും.

സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയൊക്കെ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്നും പ്രതേകിച്ച് മാറ്റങ്ങൾ ഒന്നും കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ക്യാമറ, ലൈറ്റ്, സൗണ്ട് തുടങ്ങിയവയിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോഴിതാ മലയാളത്തിലെ മഹാനടൻ മമ്മൂട്ടി പങ്കുവച്ച ഒരു പോസ്റ്റിന് താഴെ അദ്ദേഹത്തിന്റെ തന്നെ നായികയായി അഭിനയിച്ച ഒരു നടി ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുക ആണ്.

നവാഗതനായ റോണി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്‌ക്വാഡ് എന്ന എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം പങ്കുവച്ച അണിയറ പ്രവർത്തകർക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് അദ്ദേഹത്തിന്റെ ചിത്രമായ മാമാങ്കത്തിലെ നായികയായ പ്രാചി തെഹ് ലെൻ മുകളിൽ പറഞ്ഞ വിഷയം ചൂണ്ടിക്കാണിച്ച് കമന്റ് ഇട്ടത്.

“ക്യാമറ സ്‌ക്വാഡിന് പിന്നിൽ ഭാഗമാവാൻ കൂടുതൽ സ്ത്രീകൾ ഉണ്ടാവണം.. പി.എസ്, അഭിനന്ദനങ്ങൾ മമ്മൂക്ക.. ഇതൊരു മനോഹരമായ ക്ലിക്ക് ആണ്..”, ഇതായിരുന്നു പ്രാചിയുടെ കമന്റ്. മമ്മൂക്കയുടെ നായികയായി അഭിനയിച്ചിട്ട് അദ്ദേഹത്തിന്റെ പോസ്റ്റിൽ തന്നെ ഇത്തരമൊരു കമന്റ് ഇടേണ്ടതില്ലായിരുന്നു എന്ന് ചില അഭിപ്രായങ്ങളും പ്രാചിക്ക് ലഭിച്ചിട്ടുമുണ്ട്. സിനിമയിൽ അപ്ഡേറ്റഡ് ആയിട്ട് നിൽക്കുന്ന മമ്മൂക്ക നടി പറഞ്ഞ കാര്യം കൂടി ശ്രദ്ധിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.


Posted

in

by