‘കടൽ തീരത്ത് തൂവെളളയിൽ തിളങ്ങി അന്ന ബെൻ, പൊളിയെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ

സൂപ്പർഹിറ്റ് ചിത്രമായ ‘കുമ്പളങ്ങി നൈറ്റസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അന്ന ബെൻ. അതിലെ ബേബിമോൾ എന്ന കഥാപാത്രം വളരെ മനോഹരമായിട്ടാണ് അന്ന അവതരിപ്പിച്ചത്. ആദ്യത്തെ ചിത്രമാണെന്ന് പ്രേക്ഷകർക്ക് തോന്നാത്ത രീതിയിലുള്ള പ്രകടനമായിരുന്നു അത്. പ്രശസ്ത സിനിമ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ.

പക്ഷേ അച്ഛന്റെ പേര് പറഞ്ഞുകൊണ്ടല്ല അന്ന സിനിമയിലേക്ക് എത്തിയത്. കുമ്പളങ്ങി നൈറ്റസിന്റെ ഓഡിഷനിൽ പങ്കെടുത്ത് അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിനിമയിലേക്ക് എത്തിയ താരമാണ് അന്ന. അതിന് അർത്ഥമാകുന്ന രീതിയിലായിരുന്നു അന്നയുടെ സിനിമകളിലെ പ്രകടനങ്ങൾ. 2 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അന്നയെ തേടിയെത്തുകയും ചെയ്തു.

2019-ൽ ജൂറിയുടെ പ്രതേക പരാമർശത്തിനും 2020-ൽ മികച്ച നടിക്കുള്ള അവാർഡും അന്നയെ തേടിയെത്തിയത്. ഹെലൻ, കപ്പേള എന്ന സിനിമകളിലെ അഭിനയത്തിനായിരുന്നു അന്നയ്ക്ക് അവാർഡുകൾ ലഭിച്ചത്. അതിന് ശേഷം ഇറങ്ങിയ സാറാസ് ഒ.ടി.ടി റിലീസായിരുന്നു. അതിനും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തീയേറ്ററിൽ ആയിരുന്നെങ്കിൽ വലിയ വിജയം നേടുമായിരുന്നു.

സമൂഹ മാധ്യമങ്ങളിലും അന്ന ബെൻ വലിയ സജീവമാണ്. അന്നയുടെ കടൽ തീരത്ത് നിന്നുമുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. വസന്ത് കുമാറാണ് അന്നയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലെ വസ്ത്രങ്ങളിൽ വളരെ ക്യൂട്ട് ലുക്കിലാണ് അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കടലുപോലെ സുന്ദരിയെന്നാണ് ആരാധകർ ചിത്രങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.