നേരം, ഓം ശാന്തി ഓശാന തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അഞ്ജു കുര്യൻ. ആദ്യം സഹനടി വേഷങ്ങളിലാണ് അഞ്ജു അഭിനയിച്ചത്. നേരം, പ്രേമം എന്നീ സിനിമകളിൽ നിവിൻ പൊളിയുടെ സഹോദരിയായി അഞ്ജു തിളങ്ങി. പിന്നീട് കൂടുതൽ വേഷങ്ങളും അന്യഭാഷകളിൽ നിന്ന് അവസരങ്ങളും അഞ്ജുവിന് ലഭിച്ചു. സിനിമയേക്കാൾ ആരാധകരെ സ്വന്തമാക്കിയത് മ്യൂസിക് വീഡിയോസിലൂടെയാണ്.
തമിഴിൽ ഇറങ്ങിയ ചില മ്യൂസിക് വീഡിയോസ് അവിടെ വമ്പൻ തരംഗമായി മാറി. കവി ഉദേശിച്ചത് എന്ന ചിത്രത്തിലാണ് അഞ്ജു ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആസിഫ് അലിയുടെ നായികയായി തുടങ്ങിയ അഞ്ജു പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. ചെന്നൈ ടു സിംഗപ്പൂർ ആണ് തമിഴിലെ അഞ്ജുവിന്റെ ആദ്യമായി ഇറങ്ങിയ ചിത്രം.
സോഷ്യൽ മീഡിയകളിൽ അഞ്ജു പൊതുവെ അതി ഗ്ലാമറസായി കാണുന്ന ഒരു നടി ആയിരുന്നില്ല. എന്നാൽ കുറച്ച് നാളുകളായി അഞ്ജു ഗ്ലാമറസ് രീതിയിലുള്ള ഫോട്ടോഷൂട്ടുകളാണ് ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ തന്നെയാണ് അഞ്ജുവിന്റെ തീരുമാനം. എന്നാൽ ആരാധകരിൽ കുറച്ചുപേരൊക്കെ ആ പഴയ അഞ്ജുവിനെയാണ് ഞങ്ങൾക്ക് ഇഷ്ടമെന്നൊക്കെ പറയുന്നുണ്ട്.
അതേസമയം ഇത്തരം വിമർശന കമന്റുകൾക്ക് ഇടയിലും അഞ്ജു വീണ്ടുമൊരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. നാടോറ ഫിലിംസിന് വേണ്ടി സോണിയ സാന്റിയാവോ ബ്ലൈറിന്റെ സ്റ്റൈലിങ്ങിൽ എടുത്ത ഫോട്ടോഷൂട്ടാണ് അഞ്ജു പോസ്റ്റ് ചെയ്തത്. റോയ്, ബെൻ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വികാസ് വികെഎസാണ് മേക്കപ്പ് ചെയ്തത്. ഡീസെന്റ് ഫോട്ടോസ് പങ്കുവച്ചിരുന്ന ആളാണ് ഇപ്പോൾ മാറി എന്ന രീതിയിൽ ചില കമന്റുകളും വന്നിട്ടുണ്ട്.