‘ഒരിക്കലും അനുഭവിക്കാത്ത സന്തോഷം!! പ്രാണ പ്രതിഷ്ഠ ദിനത്തിൽ കൃഷ്ണ കുമാർ..’ – ദീപം തെളിയിച്ച് ഭാര്യ സിന്ധു

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളും പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ചടങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. വാർത്തകളിലും നിറഞ്ഞ് നിൽക്കുന്നത് ഇത് തന്നെയാണ്.

ഈ ദിനത്തിൽ ഇതിനെ അനുകൂലിച്ച് നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ രാവിലെ തന്നെ പോസ്റ്റുകൾ ഇട്ടിരുന്നു. അതേസമയം പ്രാണ പ്രതിഷ്ഠ നടന്ന കൃത്യസമയത്ത് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ ഇട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ ദീപം തെളിയിക്കണമെന്നുള്ള ആഹ്വനവും ഏറ്റെടുത്തു ചെയ്തു.

ശ്രീരാമ വി​ഗ്രഹത്തിന് മുന്നിൽ അഞ്ച് തിരിയിട്ട് വിളക്ക് തെളിയിച്ചു കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു. ഭക്തിയുടെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ഇരുവരും ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നത്. “പ്രാണ പ്രതിഷ്ഠാ കർമ്മം നടന്ന ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച തലമുറയാണ്, നമ്മൾ ഭാരതീയർ. ഒരിക്കലും അനുഭവിക്കാത്ത സന്തോഷവും ഭക്തിയും നിറഞ്ഞതാണ് അന്തരീക്ഷം.

ഹൃദയത്തിന്റെ അകക്കാമ്പിൽ നിന്ന് ജയ് ശ്രീറാം..”, ഇതായിരുന്നു കൃഷ്ണകുമാർ എഴുതിയത്. കൃഷ്ണകുമാറിന്റെ മക്കളായ ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയും പ്രാണപ്രതിഷ്ഠ ദിനത്തിൽ ഇതിനെ പിന്തുണച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇടുകയും ചെയ്തിരുന്നു. കൃഷ്ണകുമാറിന്റെ പോസ്റ്റിന് താഴെ വളരെ രൂക്ഷമായ ഭാഷയിലുള്ള വിമർശന കമന്റുകളാണ് വന്നിട്ടുള്ളത്. ഒന്നിനും താരമോ കുടുംബമോ പ്രതികരിച്ചിട്ടില്ല.