ബാലതാരമായി ജനങ്ങളുടെ മനസ്സിലേക്ക് കയറി കൂടിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇന്ന് നായികയായി മാറുകയും ഒരുപാട് ആരാധകരെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ നിന്നും നേടിയെടുത്തുക്കുകയും ചെയ്തിട്ടുണ്ട് അനിഖ. ചെറിയ പ്രായത്തിൽ തന്നെ നായികയായതുകൊണ്ട് തന്നെ ഇനിയും ഒരുപാട് അവസരങ്ങൾ അനിഖയെ തേടിവരുമെന്നും ഉറപ്പാണ്. 2010-ലാണ് അനിഖ ബാലതാരമായി ആദ്യമായി അഭിനയിക്കുന്നത്.
പന്ത്രണ്ട് വർഷങ്ങൾക്ക് ഇപ്പുറം 2023-ലാണ് അനിഖ നായികയായി അഭിനയിച്ച ആദ്യ സിനിമ ഇറങ്ങിയത്. തെലുങ്കിലായിരുന്നു അത്. പിന്നീട് മലയാളത്തിലും നായികയായി അനിഖ അഭിനയിച്ചു. സംസ്ഥാന അവാർഡിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അനിഖ വരും വർഷങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടും എന്ന് തന്നെയാണ് അനിഖയെ കുറിച്ചുള്ള മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ.
ബാലതാരമായി ഇത്രയും വർഷത്തോളം കണ്ടതുകൊണ്ട് തന്നെ നായികയായി പെട്ടന്ന് അഭിനയിച്ചപ്പോൾ ആളുകൾ അത്ര അംഗീകരിക്കാൻ പറ്റിയിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ അനിഖ പങ്കുവെക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് പലപ്പോഴും ആളുകൾ ഞെട്ടിപോയിട്ടുണ്ട്. പതിനെട്ടുകാരിയായ അനിഖ അടുത്ത ലേഡി സൂപ്പർസ്റ്റാർ ‘നയൻതാര’ ആണെന്നൊക്കെ ആരാധകരിൽ ചിലർ ഫോട്ടോസ് ഒക്കെ കണ്ടിട്ട് പറയാറുമുണ്ട്.
അതേസമയം അനിഖ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടുകളിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കടൽ തീരത്ത് ഓറഞ്ച് ഔട്ട് ഫിറ്റ് ധരിച്ച് അനിഖ ഹോട്ട് ലുക്കിലാണ് തിളങ്ങിയിരിക്കുന്നത്. അരുൺ പയ്യടിമീത്തൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. രജീഷയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മെഹക ബഷീറിന്റെ സ്റ്റൈലിങ്ങിൽ കഹാനിയുടെ ഗൗണാണ് അനിഖ ധരിച്ചിരിക്കുന്നത്.