‘മാലാഖ മുന്നിൽ പ്രത്യക്ഷപ്പെട്ടതോ!! വെള്ള ഗൗണിൽ തിളങ്ങി നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ജയറാമും മംത മോഹൻദാസും ഒന്നിച്ച കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാര വേഷം ചെയ്ത അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനിഖ സുരേന്ദ്രൻ. പന്ത്രണ്ട് വർഷത്തോളം സിനിമയിൽ ബാലതാരമായി അഭിനയിച്ച ഈ വർഷം നായികയായി തുടക്കം കുറിക്കുകയും ചെയ്തു. ഇനി അങ്ങോട്ട് അനിഖയുടെ വർഷങ്ങൾ ആയിരിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മലയാളത്തിലാണ് അനിഖ ബാലതാരമായി നിരവധി വേഷങ്ങൾ ചെയ്തതെങ്കിലും നായികയായി അരങ്ങേറിയ തെലുങ്കിൽ ആയിരുന്നു. അതും ഒരു മലയാള സിനിമയുടെ റീമേക്ക് ചിത്രത്തിലാണ് അനിഖ നായികയായി തുടങ്ങിയത്. ബുട്ട ബൊമ്മയായിരുന്നു അനിഖയുടെ ആദ്യ നായികാ ചിത്രം. മലയാളത്തിലും നായികയായി അനിഖ അഭിനയിച്ചു കഴിഞ്ഞു. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലായിരുന്നു അത്.

അതെ സമയം ലവ് ഫുള്ളി യുവേഴ്സ് വേദയാണ് അനിഖയുടെ അവസാനം ഇറങ്ങിയ ചിത്രം. തമിഴിൽ രണ്ടും മലയാളത്തിൽ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയുമാണ് അനിഖയുടെ ഇനി ഇറങ്ങാനുളളത്. സോഷ്യൽ മീഡിയയിൽ അനിഖ ഇപ്പോൾ ഒരു തരംഗമാണ്. അനിഖയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടിയിരിക്കുന്നത്. വെള്ള നിറത്തിലെ ഒരു ബ്രൈഡൽ ഗൗണിലാണ് അനിഖ ഹോട്ട് ലുക്കിൽ തിളങ്ങിയത്.

പ്രശസ്ത ഫെമയിൽ ഫോട്ടോഗ്രാഫറായ യാമിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമൃത ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. കെഎ കൗച്ചറിന്റെ മനോഹരമായ ഗൗണിലാണ് അനിഖ തിളങ്ങിയത്. ശ്രീഗേഷ് വാസനാണ് അനിഖയ്ക്ക് മേക്കപ്പ് ചെയ്തിട്ടുള്ളത്. മാലാഖ മുന്നിൽ പ്രത്യക്ഷപ്പെട്ടത് പോലെയുണ്ടെന്നാണ് ആരാധകരിൽ ഒരാൾ അഭിപ്രായപ്പെട്ടത്. ഫോട്ടോസ് വൈറലായി കഴിഞ്ഞു.