‘ലാലേട്ടന്റെ പഴയ നായികയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി വിമല രാമൻ..’ – ഫോട്ടോസ് വൈറൽ

പോയ്‌ എന്ന തമിഴ് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി വിമല രാമൻ. ജനിച്ചതും വളർന്നതുമെല്ലാം ഓസ്ട്രേലിയയിൽ ആയിരുന്നു. 2004-ൽ മിസ് ഇന്ത്യ ഓസ്ട്രേലിയ ആയി തിരഞ്ഞെടുക്കപ്പെട്ട വിമല, കുട്ടികാലം മുതൽ ഭരതനാട്യം പഠിക്കുകയും നല്ലയൊരു നർത്തകി എന്ന രീതിയിൽ അറിയപ്പെടുകയും ചെയ്തു. വിമല മലയാളത്തിലേക്ക് എത്തുന്ന ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ്.

മലയാളത്തിൽ വിമല അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഒട്ടും ഭാഗ്യമില്ലാത്ത നായികാ എന്നായിരുന്നു ആ സമയത്ത് താരം അറിയപ്പെട്ടിരുന്നത്. പക്ഷേ അന്യഭാഷകളിൽ ഹിറ്റ് സിനിമകളിലാണ് വിമല നായികായിട്ടുള്ളത്. മലയാളത്തിൽ ഹിറ്റില്ല എന്ന ആക്ഷേപവും ഒടുവിൽ മോഹൻലാൽ ചിത്രമായ ഒപ്പം എന്ന സിനിമയിൽ അഭിനയിച്ച ശേഷം വിമലയ്ക്ക് മാറി.

ഇതിനിടയിൽ നിരവധി മലയാള ചിത്രങ്ങളിൽ വിമല നായികയായി അഭിനയിച്ചിട്ടുണ്ട്. 2016-ന് ശേഷം വിമല മലയാളത്തിൽ അഭിനയിച്ചിട്ടില്ല. തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നുമുണ്ട്. വിമലയുടെ മലയാളത്തിലേക്കുള്ള ഒരു തിരിച്ചുവരവ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. നാല്പത്തിയൊന്ന് കാരിയായ വിമല നായികയായി അഭിനയിക്കാൻ ഇപ്പോഴും തന്റെ ലുക്ക് കാത്തുസൂക്ഷിക്കുന്ന ഒരാളുകൂടിയാണ്.

വിമലയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ നിന്ന് അത് വ്യക്തമാണ്. കറുപ്പ് ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് വിമല പുതിയ ചിത്രങ്ങളിൽ തിളങ്ങിയത്. പ്രശൂൻ പ്രശാന്ത് ശ്രീധറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇബ്രാഹിമാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ പഴയ ആ നായികയാണോ ഇതെന്ന് പലരും ചിത്രങ്ങൾ കണ്ടിട്ട് ചോദിച്ചു പോകുന്നു. നിമിഷനേരം കൊണ്ട് തന്നെ ഫോട്ടോസ് വൈറലായി മാറി.


Posted

in

by