‘ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി അനിഖ!! ഈ പ്രായത്തിലെ ഇത് വേണോ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

കഥ തുടരുന്നു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് അനിഖ സുരേന്ദ്രൻ. അതിൽ മംതയുടെ മകളുടെ റോളിൽ ബാലതാരമായി അഭിനയിച്ച അനിഖ പിന്നീട് നിരവധി സിനിമകളിലാണ് ബാലതാരമായി വേഷം ചെയ്തിട്ടുള്ളത്. ബാലതാരത്തിൽ നിന്ന് ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ് അനിഖ. തെലുങ്കിലൂടെയായിരുന്നു നായികയായുള്ള അനിഖയുടെ തുടക്കം.

മലയാളത്തിലും നായികയായി അരങ്ങേറി കഴിഞ്ഞിട്ടുണ്ട്. ‘ഓ മൈ ഡാർലിംഗ്’ എന്ന ഈ വർഷമിറങ്ങിയ സിനിമയിലാണ് അനിഖ നായികയായി അരങ്ങേറിയത്. പക്ഷേ സിനിമ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. മലയാളത്തിൽ തന്നെ ഇറങ്ങിയ ലവ്ഫുള്ളി യുവേഴ്സ് വേദയാണ് അനിഖയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ രണ്ട് സിനിമകൾ അനിഖ അഭിനയിച്ചത് വരാനുണ്ട്.

പതിനെട്ടുകാരിയായ അനിഖ ഇനിയും മലയാള സിനിമയിൽ വർഷങ്ങളോളം നായികയായി തിളങ്ങുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം ഇൻസ്റ്റാഗ്രാമിൽ അനിഖ പങ്കുവച്ച ഫോട്ടോഷൂട്ട് ആരാധകർക്ക് ഇടയിൽ തരംഗമായിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ അനിഖയുടെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളുമായി ഒരുപറ്റം ആളുകൾ എത്തിയിട്ടുണ്ട്.

പതിനെട്ട് വയസ്സ് അല്ലേ ആയുള്ളൂ ഇപ്പോഴേ ഇത് വേണോ എന്നാണ് അവർ ചോദിക്കുന്നത്. ചിലർ വൃത്തികെട്ട രീതിയിലുള്ള കമന്റുകളും ഇട്ടിട്ടുണ്ട്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ യാമിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ബാലതാരമായി തിളങ്ങിയിട്ടുള്ള നന്ദന വർമ്മ ചിത്രങ്ങൾ ഒരു രക്ഷയുമില്ല് എന്ന രീതിയിൽ സ്മൈലി ഇട്ടിട്ടുണ്ട്‌. എപ്പിസോഡ് സി ക്യൂബ് ആണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്.