‘കണ്ടാൽ മാലാഖയെ പോലെ!! കൗമാരക്കാരുടെ മനസ്സ് കവർന്ന് നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ജയറാം, മംത മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ വിജയിച്ച ചിത്രമായിരുന്നു കഥ തുടരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആ സിനിമയിൽ മംതയുടെ മകളുടെ വേഷത്തിൽ അഭിനയിച്ച് ബാലതാരമായി പ്രേക്ഷകരുടെ മനസ്സിൽ കയറികൂടിയ താരമാണ് അനിഖ സുരേന്ദ്രൻ. പിന്നീട് നിരവധി സിനിമകളിലാണ് അനിഖ ചെറിയ പ്രായത്തിൽ അഭിനയിച്ചത്.

അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും അനിഖയെ തേടിയെത്തിയിരുന്നു. മലയാളത്തിൽ മമ്മൂട്ടി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കൈയടികൾ നേടിയ അനിഖ, തമിഴിൽ തല അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിച്ച് അവിടെയും ആരാധകരെ സ്വന്തമാക്കി. 12 വർഷത്തോളം ബാലതാരമായി അനിഖ വേഷമിട്ടിട്ടുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലൂടെ അനിഖ നായികയായി അരങ്ങേറി. മലയാളത്തിലും അനിഖ ബാലതാരമായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഓ മൈ ഡാർലിംഗ് എന്ന സിനിമയിലൂടെയാണ് അനിഖ ബാലതാരമാവുന്നത്. സിനിമയുടെ റിലീസ് ഫെബ്രുവരി 24-നാണ് തീരുമാനിച്ചിരിക്കുന്നത്. നായികയായി എത്രത്തോളം പ്രേക്ഷകരുടെ മനസ്സിൽ ഇടം കഴിയുമെന്ന് അറിയാൻ കാത്തിരിക്കുകയാണ്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനിഖ ചില അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. അതിൽ വെള്ള നിറത്തിലെ ഫ്രോക്കിൽ അനിഖ തിളങ്ങിയ ചിത്രങ്ങളാണ് കൗമാരക്കാരായ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. കണ്ടാൽ ഒരു മാലാഖ കുട്ടിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സ്കൈലാർക് പിക്ചേഴ്സിന് വേണ്ടി ആനന്ദ് എസ് ലാലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.