‘വാഗമണിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ നടി പൂജിത മേനോൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരക, മോഡൽ എന്നീ മേഖലകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പൂജിത മേനോൻ. അതിന് ശേഷമാണ് പൂജിത സിനിമ അഭിനയത്തിലേക്ക് തിരിയുന്നത്. 2013-ൽ പുറത്തിറങ്ങിയ ‘നീ കൊ ഞാൻ ചാ’ എന്ന സിനിമയിലാണ് പൂജിത ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ പൂജിത നിരവധി സിനിമകൾ ചെയ്തു.

മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിൽ പൂജിത അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ചില ചാനൽ ഗെയിം ഷോകളിൽ മത്സരാർത്ഥിയായും പൂജിത പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുമുണ്ട്. എന്റെ കുട്ടികളുടെ അച്ഛൻ, റാണി രാജ എന്നീ സീരിയലുകളിലും പൂജിത അഭിനയിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിനിയാണെങ്കിലും പൂജിത ജനിച്ചതും വളർന്നതുമെല്ലാം കുവൈറ്റിലാണ്.

ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിംഗ് പഠിച്ച ശേഷം പൂജിത ടെലിവിഷൻ അവതാരകയായി മാറി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവതാരകയായ ശേഷമാണ് പൂജിതയ്ക്ക് സിനിമയിൽ അവസരം ലഭിച്ചത്. താരം ഇതുവരെ വിവാഹിതയല്ല. അഭിനയവും അവതരണവുമായി മുന്നോട്ട് പോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന് പൂജിത തന്നെ പല അഭിമുഖങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ വാഗമണിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്ന ഫോട്ടോസ് തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സിറിയക് തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. “ഞാൻ എന്റേത് ആണ്. ഞാൻ മറ്റാരുടെയും ആകുന്നതിന് മുമ്പ്..”, എന്ന കൗതുകപരമായ ക്യാപ്ഷനോടെയാണ് പൂജിത മേനോന്റെ തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.