‘അശുഭ മംഗളക്കാരി!! പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ ശരണ്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി..’ – വീഡിയോ കാണാം

‘അശുഭ മംഗളക്കാരി!! പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ ശരണ്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി..’ – വീഡിയോ കാണാം

അനശ്വര രാജൻ, മാത്യു തോമസ് എന്നിവരെ പ്രധാന വേഷത്തിൽ അഭിനയിച്ച് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. വലിയ സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ വെറും 2 കോടി ബഡ്ജറ്റിൽ 50 കോടിയിൽ അധികം കളക്ഷൻ നേടി മികച്ച വിജയം നേടിയ സിനിമയായിരുന്നു അത്. വിനീത് ശ്രീനിവാസനായിരുന്നു മറ്റൊരു പ്രധാന വേഷം ആ സിനിമയിൽ അവതരിപ്പിച്ചത്.

ആദ്യ സിനിമ വമ്പൻ ഹിറ്റായതോടെ ഗിരീഷ് എ.ഡി എന്ന സംവിധായകനിൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർ വച്ചുപുലർത്തുന്നത്. ഗിരീഷിന്റെ രണ്ടാമത്തെ ചിത്രത്തിലും അനശ്വര രാജൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. സൂപ്പർ ശരണ്യ എന്നാണ് സിനിമയുടെ പേര്. ഷൂട്ടിംഗ് പൂർത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ഏറെ പ്രതീക്ഷകൾ നൽകികൊണ്ട് സിനിമയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സൂപ്പർ ശരണ്യയായി അനശ്വര രാജനാണ് അഭിനയിക്കുന്നത്. “അശുഭ മംഗളക്കാരി” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കോളേജ്, ഹോസ്റ്റൽ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

മമിത ബൈജു, അർജുൻ അശോകൻ, നസ്ലെൻ എന്നീ സുപരിചിതരായ താരങ്ങളെ പാട്ടിൽ കാണിക്കുന്നുണ്ട്. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളും പാട്ടിലുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ പാട്ടിൽ തന്നെയുണ്ട്. സിനിമയിലും അത്തരം ധാരാളം സീനുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. സിനിമ ജനുവരി ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് റിപോർട്ടുകൾ വരുന്നുണ്ട്.

CATEGORIES
TAGS