‘ജോൺ എബ്രഹാം ചിത്രത്തിൽ അനശ്വര രാജൻ, ടൈറ്റിൽ ലോഞ്ചിൽ തിളങ്ങി താരം..’ – വീഡിയോ കാണാം

‘ജോൺ എബ്രഹാം ചിത്രത്തിൽ അനശ്വര രാജൻ, ടൈറ്റിൽ ലോഞ്ചിൽ തിളങ്ങി താരം..’ – വീഡിയോ കാണാം

മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ബാല താരമായി തിളങ്ങിയ താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജുവിന്റെ മകളായിട്ടാണ് ആദ്യമായി അനശ്വര അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചതോടെ കൂടുതൽ സിനിമകൾ അനശ്വരയെ തേടിയെത്തി. തണ്ണീർമത്തൻ ദിനങ്ങളിൽ പ്രധാന വേഷങ്ങളിൽ ഒന്നിൽ അനശ്വര അഭിനയിച്ചു.

ആ സിനിമ 50 കോടി ക്ലബ്ബിൽ കയറിയതോടെ അനശ്വരയുടെ സിനിമ ജീവിതം തന്നെ മാറി മറിഞ്ഞു. വൈകാതെ ബാലതാരത്തിൽ നിന്ന് നായികാ പ്രാധാന്യമുള്ള റോളുകളിലേക്ക് അനശ്വര എത്തി. ആദ്യരാത്രി എന്ന സിനിമയിലൂടെ നായികയായും അനശ്വര അരങ്ങേറി. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് നായികായുള്ള സിനിമകളാണ് അനശ്വരയെ തേടിയെത്തിയത്.

ഇപ്പോഴിതാ ബോളിവുഡ് നടൻ ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയിൽ അനശ്വരയാണ് നായിക. മൈക്ക് എന്നാണ് സിനിമയുടെ പേര്. പുതുമുഖമായ രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് നിര്‍മാതാവ് ജോൺ എബ്രഹാം കൊച്ചിയില്‍ പ്രൗഡഗംഭീരമായ ചടങ്ങിലൂടെ പുറത്തുവിട്ടു.

 

View this post on Instagram

 

A post shared by S H E (@anaswara.rajan)

അനശ്വരയും രഞ്ജിത്തിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. വിഷ്ണു ശിവപ്രസാദാണ് സിനിമയുടെ സംവിധായകൻ. ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് അനശ്വര തന്നെയാണ്. ചടങ്ങിലെ അനശ്വരയുടെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഡേൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് അനശ്വര എത്തിയത്. വൈശാഖാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS