‘എവിടെ പോണ് മുട്ടിൽ ഇഴഞ്ഞ്!! അനാർക്കലിയുടെ ഫോട്ടോഷൂട്ടിന് രസകരമായ കമന്റുകൾ..’ – ഫോട്ടോസ് കാണാം
സമൂഹ മാധ്യമങ്ങളിൽ നിത്യവും ധാരാളം ട്രോളുകൾ നമ്മൾ കാണാറുള്ളത്. രസകരവും നമ്മുടെ ചിന്തകളെ ഉണർത്തുന്നതും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും സൂചിപ്പിച്ചുകൊണ്ടുള്ള ട്രോളുകൾ ആസ്വദിക്കുന്നവരാണ് മലയാളികൾ. ട്രോളുകൾ ഏറ്റവും കൂടുതൽ നേടുന്ന ആളുകളാണ് രാഷ്ട്രീയ പ്രവർത്തകരും അതുപോലെ സിനിമ താരങ്ങളും.!
സിനിമ താരങ്ങൾക്ക് കൂടുതൽ ട്രോളുകളും ലഭിക്കാറുള്ളത് അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളിലൂടെയാണ്. ചില നടിമാരുടെ ഫോട്ടോഷൂട്ടുകളും ട്രോളുകൾ വാരികൂട്ടാറുണ്ട്. കുറച്ച് നാളുകൾക്ക് മുന്നാണ് നടി സാനിയ ഇയ്യപ്പന്റെ ഒരു ഫോട്ടോഷൂട്ട് ഒരുപാട് ട്രോളുകൾ നേടിയത്. സാനിയ തന്നെയാണ് അത് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.
മിക്കപ്പോഴും താരങ്ങളും ട്രോളുകളും രസകരമായ കമന്റുകളും ആസ്വദിക്കാറുണ്ട്. ഇപ്പോഴിതാ നടി അനാർക്കലി മരിക്കാരുടെയും പുതിയ ഫോട്ടോഷൂട്ടിന് താഴെ നിരവധി രസകരമായ കമന്റുകൾ വന്നിട്ടുണ്ട്. മഞ്ഞ ബാക്ക് ഗ്രൗണ്ടിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് അനാർക്കലി പങ്കുവച്ചത്. അതിൽ ഒരു ഫോട്ടോ മുട്ടിൽ ഇരുന്ന് നിലത്ത് കൈ കുത്തി നിൽക്കുന്ന ഒന്നായിരുന്നു.
ഇതിനാണ് ചില രസകരമായ കമന്റുകൾ ലഭിച്ചത്. കൂടുതൽ പേരും മീശമാധവനിലെ സലിം കുമാറിന്റെ ഡയലോഗ് ആണ് കമന്റായി ഇട്ടത്. “എവിടെ പോണ് മുട്ടിൽ ഇഴഞ്ഞ്..” എന്ന ഡയലോഗ് ആണ് കമന്റായി പലരും ഇട്ടത്. എന്താണ് നിലത്ത് തിരയുന്നത്, പുരുഷുവിന് ഇപോ യുദ്ധം ഒന്നുമില്ലേ, പുരുഷു എന്നെ അനുഗ്രഹിക്കണം..” തുടങ്ങിയ കമന്റുകൾ വന്നിട്ടുണ്ട്. ചില കമന്റുകൾ താരം ലൈക്ക് ചെയ്തിട്ടുമുണ്ട്. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.