‘എക്സിക്യൂട്ടീവ് ലുക്കിൽ അതീവ ഗ്ലാമറസായി നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ

‘എക്സിക്യൂട്ടീവ് ലുക്കിൽ അതീവ ഗ്ലാമറസായി നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന നടിമാർ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ആളുകളാണ്. വളരെ കുറച്ച് സിനിമകളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരാളായ നടി അനാർക്കലി മരിക്കാരും ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. ഫോട്ടോഷൂട്ടുകൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

ഇപ്പോഴിതാ എക്സിക്യൂട്ടീവ് ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ അനാർക്കലി ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ‘ആകർഷകനായ എന്റെ സഹായിയെ ഞാൻ വീക്ഷിക്കുന്നു.. സത്യത്തിൽ അങ്ങനെ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു..’, അനാർക്കലി തന്റെ പുതിയ ഫോട്ടോയോടൊപ്പം കുറിച്ചു.

കീർത്തി കൃഷ്ണന്റെ ‘കിക്കിബി’ എന്ന ഔട്ട്ഫിറ്റ് ഡിസൈനിങ് കമ്പനി ചെയ്ത ഔട്ട്ഫിറ്റുകൾ ധരിച്ച് അനാർക്കലി മരിക്കാർ ചെയ്തിട്ടുള്ള ഈ പുതിയ ഫോട്ടോഷൂട്ടിൽ അല്പം ഗ്ലാമറസായിട്ട് കൂടിയാണ് താരം എത്തിയിട്ടുള്ളത്. ആമീൻ സാബിലാണ് അനാർക്കലിയുടെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. ആരാധകർ വളരെ മികച്ച അഭിപ്രായമാണ് ഫോട്ടോസിന് നൽകിയിരിക്കുന്നത്.

24-കാരിയായ അനാർക്കലി അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയ സിനിമ 2019-ൽ ഇറങ്ങിയ ഉയരെയാണ്. അതിന് ശേഷം 2-3 അനൗൺസ് ചെയ്തിരുന്നെങ്കിൽ കോവിഡ് സാഹചര്യങ്ങൾ മൂലം നീണ്ട് പോവുകയായിരുന്നു. അനാർക്കലിയുടെ ചേച്ചി ലക്ഷ്മി മരിക്കാർ ബാലതാരമായി ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന മമ്മൂട്ടി നായകനായ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS