‘അന്നും ഇന്നും കാണാൻ ക്യൂട്ട് ആണല്ലോ!! സ്റ്റൈലിഷ് ലുക്കിൽ നടി അനന്യ..’ – ഫോട്ടോസ് വൈറൽ

അച്ഛൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചില സിനിമകളിൽ ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടക്കം കുറിച്ച താരമാണ് നടി അനന്യ. അനന്യയുടെ അച്ഛൻ ഗോപാലകൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ പൈ ബ്രതെഴ്സ്, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ സിനിമകളിലാണ് അനന്യ ആദ്യമായി അഭിനയിക്കുന്നത്. അധികം പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ടായിരുന്ന റോൾ ഒന്നുമല്ലായിരുന്നു അനന്യയ്ക്ക് ലഭിച്ചിരുന്നത്.

പിന്നീട് 2008-ൽ ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. സ്കൂളിൽ പഠിക്കുമ്പോൾ ആർച്ചറി വിഭാഗത്തിൽ അനന്യ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ഒക്കെ നേടിയിട്ടുണ്ട്. നല്ലയൊരു ഗായിക കൂടിയാണ് അനന്യ. മലയാളത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തമിഴ് ചിത്രമായ നാടോടികളാണ് അനന്യയുടെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

അതുപോലെ മോഹൻലാലിൻറെ മകളായി ശിക്കാർ എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷകരുടെ പ്രീതി നേടാൻ താരത്തിനെ സഹായിച്ചിട്ടുണ്ട്. സീനിയർസ്, കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമനൻ, ടിയാൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലാണ് അനന്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

വിവാഹിതയായ അനന്യ ഇപ്പോഴും സിനിമയിൽ സജീവമാണ്. അനന്യയുടെ അനിയൻ അർജുനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ൻ നായകനാകുന്ന അപ്പനാണ് അനന്യയുടെ അടുത്ത റിലീസ് ചിത്രം. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ അനന്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അനന്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.