‘മിക്സഡ് മാർഷൽ ആർട്സ് പരിശീലനം നടത്തി നടി അഞ്ജു കുര്യൻ, മ്യാരകമെന്ന് ആരാധകർ..’ – വീഡിയോ വൈറലാകുന്നു

വൈവിധ്യമാർന്ന പോരാട്ട വിദ്യകൾ പ്രയോഗിച്ച് എതിരാളികളെ നേരിടുന്ന ഒരു പോരാട്ട മത്സര ഇനമാണ് മിക്സഡ് മാർഷൽ ആർട്സ്(എം.എം.എ). ബോക്സിങ്, ഗുസ്തി, ജൂഡോ, കരാട്ടെ തുടങ്ങി ഏതു വിദ്യയും ഇതിൽ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രതേകത. ഇതിൽ ബോക്സ് ഗ്ലൗസിന് പകരം ഫിംഗർലെസ് ഗ്ലൗസാണ് ഉപയോഗിക്കുന്നത്. കേരളത്തിലും ഇത് പരിശീലിക്കുന്നവർ വളരെ കൂടുതലാണ്.

പൊതുവേ സിനിമ താരങ്ങൾ ഫിറ്റ്നെസിന് വേണ്ടി ഇത് അങ്ങനെ പരിശീലിക്കാറില്ല. എന്നാൽ ഇപ്പോഴിതാ നടി അഞ്ജു കുര്യൻ മിക്സഡ് മാർഷൽ ആർട്സ് പരിശീലനം നടത്തുന്നതിന്റെ ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പരിശീലനം നടത്തുന്നതിന്റെ ആദ്യത്തെ ദിവസം എന്നാണ് അഞ്ജു ക്യാപ്ഷനിൽ എഴുതിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഇത്രയും കഠിനമേറിയ രീതിയിലാണോ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.

ഇത്രയും ഹാർഡ് വർക്കിംഗ് ആയിട്ടുള്ള ഒരു അഭിനയത്രി ഇപ്പോൾ മലയാള സിനിമയിൽ ഇല്ലെന്നാണ് ചിലരുടെ അഭിപ്രായം. കൊച്ചി കാക്കനാടുള്ള കോംബാറ്റ് ഫിറ്റ്‌നെസ് സെന്ററിൽ വച്ച് ജോഫിൽ എന്ന കോച്ചിന്റെ കീഴിലാണ് അഞ്ജു ഇത് പരിശീലിക്കുന്നത്. കിക്ക്‌ ബോക്സിങ് ടൈപ്പ് പരിശീലനമാണ് അഞ്ജു ആദ്യ ദിവസം ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഏതേലും സിനിമയ്ക്ക് വേണ്ടിയാണോ അഞ്ജു ഇത് പ്രാക്ടീസ് ചെയ്യുന്നതെന്നും വ്യക്തമല്ല. നേരം, പ്രേമം, 2 പെൺകുട്ടികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അഞ്ജു നായികയായി ആദ്യമായി അഭിനയിക്കുന്ന കവി ഉദേശിച്ചത് എന്ന സിനിമയിലാണ്. ഉണ്ണി മുകുന്ദന്റെ മേപ്പടിയനാണ് നായികയായി അഭിനയിച്ച അവസാന ചിത്രം. തമിഴിൽ അഞ്ജു അഭിനയിക്കുന്ന രണ്ട് സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.


Posted

in

by