‘എന്ത് ഭംഗി നിന്നെ കാണാൻ!! സെറ്റ് സാരിയിൽ ബ്രൈഡൽ ലുക്കിൽ തിളങ്ങി നടി അനന്യ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനന്യ. പൈ ബ്രതെഴ്സ്, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നീ സിനിമകളിൽ അനന്യ ബാലതാരമായി വേഷമിട്ടത്. വലിയ റോൾ അല്ലാതിരുന്നത് കൊണ്ട് അധികം പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ടായില്ല. പിന്നീട് 2008-ൽ പോസിറ്റീവ് എന്ന ചിത്രത്തിൽ നായികയല്ലെങ്കിൽ കൂടിയും ശ്രദ്ധേയമായ ഒരു വേഷം അനന്യ ചെയ്തിരുന്നു.

തൊട്ടടുത്ത വർഷം തമിഴിൽ ‘നാടോടികൾ’ എന്ന സിനിമയിൽ നായികയായി അഭിനയിച്ച ശേഷമാണ് അനന്യയെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ആ സിനിമ വലിയ ഹിറ്റാവുകയും അനന്യയ്ക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ശിക്കാറിൽ മോഹൻലാലിൻറെ മകളായി അനന്യ അഭിനയിച്ചു. ആ സിനിമ ഗംഭീര ഹിറ്റായതോടെ മലയാളത്തിലും അനന്യ ശ്രദ്ധനേടി.

ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ പിന്നീട് ഇങ്ങോട്ട് മലയാളത്തിലും തമിഴിലുമായി അനന്യ അഭിനയിച്ചിട്ടുണ്ട്. സീനിയേഴ്സ്, ഡോക്ടർ ലവ്, എങ്കെയും എപ്പോതും, കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമന്നൻ, ഇരവും പകലും വരും, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭ്രമം എന്ന മലയാള സിനിമയാണ് അവസാനം പുറത്തിറങ്ങിയത്.

വിവാഹിതയായ ശേഷവും സിനിമയിൽ തുടർന്ന് അനന്യയുടെ അടുത്ത സിനിമ അപ്പനാണ്. കഴിഞ്ഞ മാസമായിരുന്നു അനന്യയുടെ സഹോദരന്റെ വിവാഹം. അതെ സമയം ഒരു നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന അനന്യയുടെ ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അർജുൻ വാസുദേവിന്റെ സ്റ്റൈലിങ്ങിൽ പ്രേംലാലാണ് ചിത്രങ്ങൾ എടുത്തത്. പിങ്കി വിശാലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS