റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ ഇളയമകനായ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത രീതിയിൽ അന്നസേവ നടത്തിക്കൊണ്ടാണ് വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. രാധിക മർച്ചന്റ് എന്നാണ് ആനന്ദ് അംബാനി വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയുടെ പേര്. ചടങ്ങിൽ ഇരുവരും കുടുംബങ്ങൾക്ക് ഒപ്പം പങ്കെടുത്തു.
ഏകദേശം 51000 അധികം വരുന്ന ഗ്രാമവാസികൾക്ക് അന്നസേവയുടെ ഭാഗമായി ഭക്ഷണം നൽകി. ആനന്ദിന്റെ രാധികയുടെയും നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പിയത്. ഇരുവരും ഗ്രാമവാസികൾക്ക് ഭക്ഷണം വിളമ്പി നൽകുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, രാധികയുടെ മാതാപിതാക്കളും മുത്തശ്ശിയുമെല്ലാം ചടങ്ങിൽ ഭാഗമാവുകയും ചെയ്തു.
മുകേഷും നിതയും ഗ്രാമവാസികൾക്ക് ആഹാരം വിളമ്പുന്ന ചിത്രങ്ങളും ഇതോടൊപ്പം ശ്രദ്ധനേടുന്നത്. അത്യാഢംബരമായി നടക്കുന്ന വിവാഹത്തിന് ഇത്തരമൊരു പുണ്യകർമ്മം ചെയ്യാൻ കാണിച്ച അംബാനി കുടുംബത്തെ ജനങ്ങൾ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് വിവാഹ ആഘോഷം. ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള പ്രമുഖർ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ എത്തും.
ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽ താനി, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്, അഡോബ് സി.ഇ.ഒ ശാന്തനു നാരായൺ, ഭൂട്ടാൻ രാജ്ഞി ജെറ്റ്‌സൺ പെമ, ബില് ഗേറ്റ്സ് തുടങ്ങിയ പ്രമുഖർക്ക് പുറമേ ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾ ഉൾപ്പടെ നിരവധി പേരാണ് വിവാഹ സത്കാരത്തിന് പങ്കെടുക്കുന്നത്. എൻകോർ ഹെൽത്ത് കെയർ സി.ഇ.ഒ വിരേൻ മർച്ചന്റ്, ഭാര്യ ഷൈല മർച്ചന്റ് എന്നിവരുടെ മകളാണ് രാധിക.
View this post on Instagram
ഇരുവരും തമ്മിൽ പ്രണയത്തിലായി വിവാഹിതരാകുന്നത് ആണെന്ന് ചില അഭ്യുങ്ങൾ വന്നിരുന്നു. കഴിഞ്ഞ വർഷമാണ് വിവാഹനിശ്ചയം നടന്നത്. എങ്കിലും 2018 മുതൽ രാധിക അംബാനി കുടുംബത്തിന്റെ ചടങ്ങുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന ഫോട്ടോസ് ഒക്കെ വന്നിട്ടുണ്ടായിരുന്നു. ആനന്ദിന്റെ സഹോദരൻ ആകാശ്, സഹോദരി ഇഷ എന്നിവരുടെ വിവാഹ ചടങ്ങുകളിൽ രാധിക പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.