‘സാരിയിൽ ഇത്രയും ലുക്ക് ആർക്കുമില്ല!! കിടിലം ഫോട്ടോഷൂട്ടുമായി നടി അനഘ സ്റ്റിബിൻ..’ – വീഡിയോ വൈറൽ

ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സമൂഹ മാധ്യമങ്ങളുടെ വരവോടെ വളരെ പെട്ടന്ന് തന്നെ ആരാധകരെ നേടിയെടുക്കുന്ന നിരവധി താരങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെയാണ് കൂടുതൽ വൈറൽ താരങ്ങൾ ഉണ്ടാവുന്നത്. അത് വഴി സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നവരും ധാരാളമുണ്ട്.

2018-ൽ പുറത്തിറങ്ങിയ കിടു എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് അനഘ സ്റ്റിബിൻ. ഡോക്ടർ കൂടിയായ അനഘ ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിലൂടെയാണ് മലയാളികൾക്ക് പരിചിതമാകുന്നത്. അതിന് ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ സിനിമയ്ക്ക് ശേഷം അനഘ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും താരം ഭാഗമായിട്ടുണ്ട്. ചക്കപ്പഴം ഫെയിം റാഫി പ്രധാന വേഷത്തിൽ എത്തിയ ക്ലാപ് ബോർഡ് എന്ന യൂട്യൂബ് ചാനലിലെ പെരുവണ്ണാപുരം പി.ഒ എന്ന വെബ് സീരിസിൽ അനഘയും അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണമായിരുന്നു അനഘയുടെ ആ സീരിസിന് ലഭിച്ചത്.

ഇൻസ്റ്റാഗ്രാമിൽ റീൽസ് കൂടാതെ ധാരാളം ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ അനഘ പങ്കുവച്ചിട്ടുണ്ട്. കൂടുതലും മലയാള തനിമയിൽ സാരിയിലുളള ചിത്രങ്ങളാണ് അനഘ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടന്നത്. അതിന് ശേഷമുള്ള അനഘയുടെ സാരിയിലുള്ള ഒരു ഫോട്ടോഷൂട്ട് വീണ്ടും ഇപ്പോൾ വൈറലായിരിക്കുകയാണ്.