‘ചാക്കോച്ചന്റെ പുതിയ നായികയല്ലേ ഇത്!! പൊളി ലുക്കിൽ തെന്നിന്ത്യൻ നടി ഈശ റബ്ബ..’ – ഫോട്ടോസ് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് ഹീറോ’ കുഞ്ചാക്കോ ബോബനും തമിഴിലെ തൊണ്ണൂറുകളിലെ റൊമാന്റിക് ഹീറോയുമായ അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റ്. തീവണ്ടി, നിഴൽ എന്നീ സിനിമകൾക്ക് ശേഷം ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് തെന്നിന്ത്യൻ സുന്ദരി നടി ഈശ റബ്ബയാണ്.

സിനിമയിലെ ആദ്യ ഗാനം ‘വാലൻന്റൈൻസ് ഡേ’ ദിനത്തിലാണ് പുറത്തിറങ്ങിയത്. അതിലെ ചാക്കോച്ചന്റേയും ഈഷയുടെയും തീവ്രമായ പ്രണയ നിമിഷങ്ങളും ലിപ് ലോക്ക് രംഗങ്ങളും ഉണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തു. തമിഴ്, തെലുങ്ക് ഭാഷയിൽ നേരത്തെ തന്നെ അഭിനയിച്ചുട്ടുള്ള ഈശയ്ക്ക് കേരളത്തിലും ഇപ്പോൾ ആരാധകരായി.

ഒറ്റ പാട്ടിലൂടെ തന്നെ ഈശ മലയാളികളുടെ പ്രിയങ്കരിയായി മാറി. ഗാനം ഇറങ്ങിയതിന് പിന്നാലെ ഈശയുടെ ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളും മലയാളി ആരാധകർക്ക് ഇടയിൽ പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഈശയുടെ ഏറ്റവും പുതിയ പോസ്റ്റിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ബെഡ് റൂം ടൈപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് ഈശയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

2012-ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഈശ അഭിനയ രംഗത്തേക്ക് വരുന്നത്. തെലുങ്കിൽ തന്നെയാണ് ഈശ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. തമിഴിൽ 2016-ൽ അരങ്ങേറിയ ഈശ ഇപ്പോൾ വീണ്ടും സജീവമാവുകയാണ്. ഒറ്റ് ഒരേ സമയം മലയാളത്തിലും തമിഴിലുമാണ് ഷൂട്ട് ചെയ്യുന്നത്. 3 റോസ്സ് എന്ന തെലുങ്ക് സൂപ്പർഹിറ്റ് വെബ് സീരീസിലും ഈശ അഭിനയിച്ചിട്ടുണ്ട്.