‘സെറ്റുടുത്ത് മലയാളി മങ്കയായി നടി അനഘ സ്റ്റിബിൻ, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ കൂടിയും മലയാളി പ്രേക്ഷകർ ശ്രദ്ധിക്കാറുള്ള താരങ്ങൾ സിനിമയിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. പഴയ ഒരുപാട് അഭിനേതാക്കളെ അത്തരത്തിൽ പ്രേക്ഷകർ ഓർത്തിക്കുന്നത് അവർ ഒരു സീനിൽ ആണെങ്കിൽ പോലും അഭിനയിക്കുന്നത് കഥാപാത്രമൊക്കെ ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കാറുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെയൊരു അവസ്ഥയല്ല ഉള്ളത്.

ഒരു സിനിമയിൽ ചെറിയ വേഷം പോലും ചെയ്യുന്നവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടാനും അതുവഴി ആരാധകരെ സ്വന്തമാക്കാനുമൊക്കെ സാധിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി അനഘ സ്റ്റിബിൻ. അനഘ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല. കിടു എന്ന മലയാള സിനിമയിലാണ് അനഘ ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് അനഘ കാണുന്നത് ഒരു വെബ് സീരീസിലാണ്. കണിമംഗലം കോവിലകത്തിന്റെ പെരുവണ്ണാപുരം പി.ഒ എന്ന സീരിസിൽ അനഘ അഭിനയിച്ചിരുന്നു. ഇത് കൂടാതെ ഇൻസ്റ്റാഗ്രാമിൽ സജീവമായി നിൽക്കുന്ന ഒരാളാണ് അനഘ. ധാരാളം ഫോട്ടോഷൂട്ടുകൾ അതിലൂടെ അനഘ പങ്കുവെക്കാറുണ്ട്. ഈ വർഷം ജനുവരിയിൽ ആയിരുന്നു അനഘയുടെ വിവാഹം നടന്നത്. പ്രണയ വിവാഹം ആയിരുന്നു. ഒരു ഡോക്ടർ കൂടിയാണ് അനഘ.

ഓണത്തോട് അനുബന്ധിച്ച് അനഘ ആരാധകർക്ക് ഒപ്പം പങ്കുവച്ച പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തനി നാടൻ സെറ്റ് മുണ്ടുടുത്ത് മലയാളി മങ്കയെ പോലെ അനഘ ചിത്രങ്ങൾ തിളങ്ങിയിട്ടുണ്ട്. സ്ലീവ് ലെസ് ബ്ലൗസും കസവ് മുണ്ടുമുടുത്ത് അഴകിയായ അനഘയുടെ ഫോട്ടോസിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ചില വൃത്തികെട്ട രീതിയിലുള്ള കമന്റുകൾ വന്നിട്ടുണ്ട്.