‘മകളുടെ ജന്മദിനം ആഘോഷമാക്കി അമൃത, ബാലയെ കൂടി വിളിച്ചൂടെയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഒരു ഗായികയാണ് അമൃത സുരേഷ്. അതിൽ മത്സരാർത്ഥിയായി എത്തിയ അമൃത വളരെ പെട്ടന്ന് തന്നെ പിന്നണി ഗായികയായി മാറുകയും ഒരുപാട് ആരാധകരുള്ള ഒരാളായി മാറി. ചെറുപ്പം കാലം തൊട്ട് സംഗീതം പഠിച്ചിട്ടുള്ള അമൃത, നാദിർഷായുടെ സ്റ്റേജ് ഷോകളിലെ ഗായികയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും ഇടയ്ക്കിടെ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് അമൃത. വാർത്തകളിൽ സ്ഥിരമായി ഇടംപിടിക്കാറുള്ള അമൃതയുടെ ആദ്യ വിവാഹവും പിന്നീടുണ്ടായ വിവാഹമോചനവുമെല്ലാം നിറഞ്ഞ് നിന്നിരുന്നു. നടൻ ബാലയെയാണ് അമൃത ആദ്യം വിവാഹം ചെയ്തത്. ഒരു മകളും താരത്തിനുണ്ട്. ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത, മറ്റൊരു വിവാഹ ബന്ധത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

പക്ഷേ കഴിഞ്ഞ വർഷം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ ഇരുവരും തീരുമാനം എടുത്തിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള എന്നുള്ള വാർത്തകളും വരുന്നുണ്ടെങ്കിലും രണ്ടുപേരും അത് സ്ഥിരീകരിച്ചിട്ടില്ല. മകൾ അവന്തിക അമ്മയ്ക്ക് ഒപ്പമാണ് ഉളളത്. മകൾക്ക് ഒപ്പമുളള മനോഹരമായ നിമിഷങ്ങൾ അമൃത പങ്കുവെക്കാറുണ്ട്. പാപ്പു എന്നാണ് മകളെ അമൃത വിളിക്കുന്നത്.

ഇപ്പോഴിതാ മകളുടെ പതിനൊന്നാം ജന്മദിനം ആഘോഷപൂർവം കുടുംബത്തിനും ഒപ്പം ചിലവഴിച്ചിരിക്കുകയാണ്. അമൃതയുടെ അമ്മയും അനിയത്തിയും ഗായികയുമായ അഭിരാമിയും ആഘോഷങ്ങളിൽ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിച്ചുകൊണ്ട് അവന്തിക തന്റെ ജന്മദിനം മനോഹരമാക്കി. അതെ സമയം ജന്മദിനത്തിൽ ബാലയെ വിളിക്കാതിരുന്നതിന് ചില വിമർശനങ്ങളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. അച്ഛനെ കൂടി ഇത്തരം ചടങ്ങിൽ പങ്കെടുപ്പിക്കൂ എന്നാണ് കമന്റുകൾ.