സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ടിക് ടോക് പോലെയുള്ള വീഡിയോ പ്ലാറ്റുഫോമുകളിലൂടെ ഒരുപാട് താരങ്ങളാണ് വന്നിട്ടുള്ളത്. അവർക്കൊക്കെ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ സ്വീകാര്യത സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുമുണ്ട്. ചിലർ അതിലൂടെ ശ്രദ്ധനേടുകയും പിന്നീട് സിനിമയിൽ നിന്ന് അവസരം ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ ലോക്ക് ഡൗൺ നാളിൽ സമൂഹ മാധ്യമങ്ങളിൽ താരമായ ഒരാളാണ് തൊടുപുഴക്കാരിയായ അമൃത സാജു. തൊടുപുഴക്കാരി ഐശ്വര്യ റായ് എന്നായിരുന്ന അമൃതയെ ആ സമയത്ത് അറിയപ്പെട്ടിരുന്നത്. ഐശ്വര്യ റായിയുടെ രൂപസാദൃശ്യം ഉണ്ടെന്നത് അമൃതയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. ഐശ്വര്യ റായ് അഭിനയിച്ച സിനിമകളിലെ സീനുകളാണ് ഐശ്വര്യ ആദ്യം ചെയ്തിരുന്നത്.
അതും ഇരുവറിലെ രംഗങ്ങൾ ചെയ്തതോടെ അമൃത കൂടുതൽ വൈറലാവുകയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സും അമൃതയ്ക്ക് ലഭിച്ചു. ഇപ്പോഴിതാ അമൃത ബീച്ചിൽ വച്ച് ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബീച്ചിൽ തൂവെള്ള നിറത്തിലെ ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് അമൃതയെ കാണാൻ സാധിക്കുന്നത്.
“കടൽ മണക്കുക, ആകാശം അനുഭവിക്കുക.. നിങ്ങളുടെ ആത്മാവും സ്പിരിറ്റും പറക്കട്ടെ..”, അമൃത ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. വർക്കല ബീച്ചിൽ വച്ചാണ് അമൃത സാജുവിന്റെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അഞ്ജന ഗോപിനാഥാണ് അമൃതയുടെ ചിത്രങ്ങൾ എടുത്തത്. അഞ്ജലി മാധവി ഗോപിനാഥാണ് ഫോട്ടോഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.