‘റെഡ് കട്ട് ഔട്ട് ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ തെന്നിന്ത്യൻ മിൽക്കി ബ്യൂട്ടി തമന്ന ഭാട്ടിയ..’ – വീഡിയോ വൈറൽ

ബോളിവുഡ് ചിത്രമായ “ചാന്ദ് സാ റോഷൻ ചെഹ്ര’യിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ. തെന്നിന്ത്യൻ മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ അറിയപ്പെടുന്നത്. ആദ്യ സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് സൗത്ത് ഇന്ത്യയിലേക്ക് വന്ന താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചു. ഹാപ്പി ഡേയ്സാണ് കേരളത്തിൽ താരത്തിനെ സുപരിചിതയാക്കിയ ചിത്രം.

തെലുങ്കിൽ ഇറങ്ങിയ സിനിമ മലയാളത്തിൽ ഡബ് ചെയ്ത ഇറങ്ങി കോളേജ് പിള്ളേർക്ക് ഇടയിൽ വലിയ തരംഗമായ ചിത്രമായിരുന്നു. അതിന് ശേഷം തമിഴിലും തെലുങ്കിലും ധാരാളം സിനിമകൾ ചെയ്ത തമന്ന ഒരു സിനിമ കഴിയുംതോറും കൂടുതൽ വളർന്നു. ബ്രഹ്മണ്ഡ സിനിമകളിൽ നായികയായും തമന്നയെ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും ചർച്ചയായ രണ്ട് സിനിമകളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്.

ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ സിനിമകളിൽ തന്റെ സാനിദ്ധ്യം അറിയിച്ച തമന്ന ഒരു ഭാഗ്യ നായികയായും അറിയപ്പെടുന്നുണ്ട്. ഹിന്ദി സിനിമകളിലും തമന്ന ഇപ്പോൾ സജീവമായി നിൽക്കാറുണ്ട്. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തെലുങ്ക് സിനിമകളും താരത്തിന്റെ ഇനി പുറത്തിറങ്ങാനുണ്ട്. ഇൻസ്റ്റാഗ്രാമിൽ തമന്നയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അന്നും ഇന്നും താരത്തിന് ലുക്കിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ല.

ഇപ്പോഴിതാ തമന്നയുടെ പുതിയ ഡ്രെസ്സിലുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. ചുവപ്പ് നിറത്തിലെ കട്ട് ഔട്ട് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിലാണ് തമന്നയെ വീഡിയോയിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. 32-കാരിയായ തമന്ന കാണാൻ ഇപ്പോഴും 18-കാരിയുടെ ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. ഗുർത്തുണ്ട സീതാകാലമാണ് തമന്നയുടെ അടുത്ത റിലീസ് ചിത്രം.