‘താഴ്വാരത്തിലെ മോഹൻലാലിൻറെ വില്ലൻ!! നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു..’ – ഞെട്ടലോടെ സിനിമ ലോകം

മലയാളത്തിൽ ഇറങ്ങിയതിൽ മികച്ച സിനിമയിൽ ഒന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത താഴ്‌വാരം. മോഹൻലാലാണ് സിനിമയിൽ നായകനായി അഭിനയിച്ചത്. ആ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. സിനിമയിൽ വില്ലനായി അഭിനയിച്ച നടനെ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. ഒരുപാട് മലയാള സിനിമയിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല.

അതിൽ വില്ലനായി അഭിനയിച്ച പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സലിം അഹമ്മദ് ഘൗസ് അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ടെലിവിഷൻ പരമ്പരകളിലും സലിം ഘൗസ് അഭിനയിച്ചിരുന്നു.

ചെന്നൈയിൽ ജനിച്ച വളർന്ന സലിം നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. നാടക നടനും സംവിധായകനുമാണ് സലിം ഘൗസ്. താഴ്വാരത്തിലെ രാഘവൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കാൻ കാരണമായത് അത് സലിം അഹമ്മദിന്റെ അഭിനയം മികവ് കൊണ്ട് മാത്രമാണ്. എം.ടിയുടെ തിരക്കഥയിലെ ഇറങ്ങിയ മികച്ച സിനിമയായിരുന്നു അത്.

വിജയ് നായകനായ വേട്ടൈക്കാരൻ എന്ന സിനിമയിൽ വേദനായകം എന്ന വില്ലൻ കഥാപാത്രത്തിലും സലിം അഹമ്മദ് അഭിനയിച്ചിട്ടുണ്ട്. വെട്രി വിഴ, ചിന്ന ഗൗണ്ടർ, മകുടം, സെന്തമിഴ് പാട്ട്, തിരുടാ തിരുടാ തുടങ്ങിയ തമിഴ് സിനിമകളിലും ശാപത്, മഹാരാജ, സോള്‍ജ്യര്‍, ഇന്ത്യൻ, മിസ് കോൾ തുടങ്ങിയ ഹിന്ദി സിനിമകളിലും സലിം അഹമ്മദ് അഭിനയിച്ചിട്ടുണ്ട്. ഉടയോൻ എന്ന മലയാള സിനിമയിലും സലിം അഭിനയിച്ചിട്ടുണ്ട്.