‘മഞ്ഞയിൽ ക്യൂട്ട് ലുക്കിൽ കുടുംബ വിളക്കിലെ പഴയ ശീതൾ, അമൃതയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

‘മഞ്ഞയിൽ ക്യൂട്ട് ലുക്കിൽ കുടുംബ വിളക്കിലെ പഴയ ശീതൾ, അമൃതയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

സീരിയൽ-ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൃത ആയിരുന്നു. പിന്നീട് ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അമൃത ആ സീരിയലിൽ നിന്ന് പിൻമാറിയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ശീതൾ അമൃതയാണ്.

സിനിമയിൽ അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹമെന്ന് പല അഭിമുഖങ്ങളിലും അമൃത പറഞ്ഞിട്ടുണ്ട്. ഫളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലും ഇടയ്ക്കിടെ അമൃത പങ്കെടുക്കാറുണ്ട്. ഡോക്ടർ റാം, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. കുടുംബവിളക്കിലെ സഹതാരമായ നൂബിനുമായി പ്രണയത്തിൽ ആണെന്ന് ചില ഗോസിപ്പുകൾ ഉണ്ടായിരുന്നു.

എന്നാൽ തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണ് ഉള്ളതെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബവിളക്കിൽ നിന്ന് പിൻമാറിയ ശേഷം അമൃതയെ അധികം കാണാറില്ലായിരുന്നു. പക്ഷേ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് അമൃത. മഞ്ഞ ചുരിധാറിലുള്ള അമൃതയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മഞ്ഞയിൽ മനോഹാരിയായി ക്യൂട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടിൽ അമൃത തിളങ്ങിയത്. “പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ.. പുലരി വെയിലൊളീ പൂക്കാവടി ആടി തിരു തില്ലാന തിമില തകിലൊടു പാടി..” എന്ന പാട്ടിലെ വരികൾ ചേർത്താണ് അമൃത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വിപിൻ കുമാറാണ് അമൃതയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS