‘മകൾക്ക് ഒപ്പം ഗോവയിൽ അടിച്ചുപൊളിച്ച് അമൃത സുരേഷ്, ഗോപിയേട്ടൻ എവിടെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

പിന്നണി ഗായക രംഗത്ത് തന്റേതായ സ്ഥാനം നേടി കഴിഞ്ഞ ഒരു ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ വന്ന അമൃത പിന്നീട് നിരവധി സിനിമകളിൽ പാടുകയും ജനങ്ങൾക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. നടൻ ബാലയുമായി വിവാഹിതയായ അമൃത പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു. മകൾ അവന്തികയ്ക്ക് ഒപ്പം പിന്നീട് സിംഗിൾ മദറായി അമൃത ജീവിച്ചു.

കഴിഞ്ഞ വർഷം ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ലിവിങ് റിലേഷനിൽ ആയിരുന്നു ഇരുവരും. പക്ഷേ കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അധികം വരുന്നുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. ഗോപി സുന്ദറും നേരത്തെ രണ്ട് ബന്ധത്തിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നതുകൊണ്ട് തന്നെ ഒരുപാട് ട്രോളുകളും വാർത്തയ്ക്ക് പിന്നാലെ വന്നിരുന്നു.

പക്ഷേ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഗോപി സുന്ദർ പങ്കുവച്ച് വാർത്തകൾക്ക് മറുപടിയും കൊടുത്തിരുന്നു. എങ്കിലും പഴയതുപോലെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് അധികം വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ കഴിഞ്ഞ ദിവസം മകൾ അവന്തികയുടെ ഓണം വെക്കേഷൻ പ്രമാണിച്ച് അമൃത മകൾക്ക് ഒപ്പം ഗോവയിൽ പോയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങൾ അമൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

മകൾക്ക് ഒപ്പം ഗോവയിലെ സ്ഥലങ്ങളിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരുന്നത്. പക്ഷേ ഈ യാത്രയിലും ഗോപി സുന്ദർ ഉണ്ടായിരുന്നില്ല. ഗോപി അണ്ണൻ ഇപ്പൊ ഒരു ഫോട്ടോയിലും ഇല്ലല്ലോ എന്നൊക്കെ പോസ്റ്റിന് താഴെ കമന്റുകളും വന്നിട്ടുണ്ടായിരുന്നു. മകൾക്ക് ഒപ്പം പോയ യാത്രയ്ക്ക് സോളോ ട്രിപ്പ് എന്ന ക്യാപ്ഷൻ ഇട്ടതും ചിലർ മറുപടിയായി ചോദിച്ചിട്ടുണ്ട്. ഗോവൻ ബീച്ചിൽ അവന്തികയ്ക്ക് ഒപ്പമുള്ള മനോഹരമായ ഫോട്ടോസ് അമൃത എടുക്കുകയും ചെയ്തു.