‘നയൻതാരയ്ക്ക് ഒപ്പം ഷാരൂഖ് തിരുപ്പതിയിൽ! അച്ഛന്റെ കൈപിടിച്ച് മകൾ സുഹാനയും..’ – വീഡിയോ കാണാം

ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. സെപ്തംബർ ഏഴിനാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷൻ പരിപാടികളിലാണ് അണിയറ പ്രവർത്തകർ.

ഷാരൂഖിന്റെ മുൻ ചിത്രമായ പത്താൻ തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയിരുന്നു. 1000 കോടി ക്ലബിൽ ഇടം നേടിയ ശേഷമാണ് പത്താൻ തിയേറ്റർ നിന്ന് പടിയിറങ്ങിയത്. അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. തമിഴ് സിനിമയുടെ സ്വന്തം മക്കൾ സെൽവം വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്നത്. ഇത് കൂടാതെ ഇളയദളപതി വിജയ് അതിഥി വേഷത്തിലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സിനിമയുടെ റിലീസിന് മുന്നോടിയായി നയൻതാരയ്ക്ക് ഒപ്പം ഷാരൂഖും കുടുംബവും തിരുപ്പതിയിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. നയൻതാരയ്ക്ക് ഒപ്പം ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഷാരുഖിന് ഒപ്പം ഭാര്യ ഗൗരി ഖാനും മകൾ സുഹാനയും ഉണ്ടായിരുന്നു. മകളുടെ കൈപിടിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

നയൻതാരയും വിഘ്‌നേഷും ഇതിന് മുമ്പും തിരുപ്പതിയിൽ ദർശനം നടത്തിയിട്ടുണ്ട്. എല്ലാവരും വെളള നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ജവാന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാൻ കൂടിയാണ് ഇരുവരും എത്തിയത്. തെന്നിന്ത്യൻ താരങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് വമ്പൻ റിലീസിൽ തന്നെയാണ് കേരളത്തിലും ചിത്രം എത്തുന്നത്. ബുക്കിങ്ങും വളരെ വേഗത്തിലാണ് നടക്കുന്നത്.