‘എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു..’ – ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച് അമൃത സുരേഷ്

മലയാള സിനിമ സംഗീത രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന രണ്ട് പേരാണ് സംഗീത സംവിധായകനായ ഗോപി സുന്ദറും പിന്നണി ഗായികയായ അമൃത സുരേഷും. കഴിഞ്ഞ വർഷം ഇരുവരും ഒന്നിച്ച ജീവിക്കാൻ തീരുമാനിക്കുകയും അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആവുകയുമൊക്കെ ചെയ്തതാണ്. ഇരുവരും നേരത്തെ വിവാഹിതരായി ബന്ധം വേർപിരിഞ്ഞവരാണ് എന്നും ഒട്ടുമിക്ക പേർക്കും അറിയാവുന്ന കാര്യമാണ്.

ഗോപി സുന്ദറുമായി ഒരുമിച്ചുള്ള നിമിഷങ്ങളൊക്കെ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈ അടുത്തിടെ അമൃതയുടെ അച്ഛന് മരണപ്പെട്ടപ്പോൾ താങ്ങും പിന്തുണയും നൽകി അമൃതയ്ക്ക് ഒപ്പം നിന്ന ഗോപി സുന്ദറിനെയും വാർത്തകളിലൂടെ മലയാളികൾ കണ്ടതാണ്. തന്റെ പ്രിയതമന് ഇപ്പോൾ ജന്മദിനാശംസകൾ നേർന്ന് കൊണ്ട് അമൃത ഒരു രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

“എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു..”, എന്ന ക്യാപ്ഷനോടെ ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു ഫോട്ടോ അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. 18 വയസ്സുകാരനായ ചുള്ളൻ എന്ന രീതിയിലാണ് അമൃത അങ്ങനെ ക്യാപ്ഷൻ ഇട്ടത്. നാല്പത്തിയാറാം ജന്മദിനമാണ് ഗോപി സുന്ദർ മെയ് മുപ്പതിന് ആഘോഷിച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ ദിവസം മൈസൂരിലെ അമൃത കോളേജിലും അതിന് മുമ്പ് കുവൈറ്റിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. മെയ് ഇരുപത്തിനാലിന് അമൃത, ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഒരു വർഷം എന്ന രീതിയിലും പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. അതിന് താഴെ ഒരുപാട് പരിഹാസ കമന്റുകൾ വന്നിരുന്നു.