‘ഹരേ കൃഷ്ണ! കുടുംബത്തിന് ഒപ്പം യുപിയിലെ വൃന്ദാവനിലേക്ക് ഒരു യാത്ര..’ – ചിത്രങ്ങൾ പങ്കുവച്ച് അമൃത സുരേഷ്

പിന്നണി ഗായക രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് സുപരിചിതയായി മാറിയ അമൃതയുടെ പിന്നീടുള്ള ഓരോ വിശേഷങ്ങളും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. നടൻ ബാലയുമായുള്ള വിവാഹവും അതിന് ശേഷം ആ ബന്ധം വേർപിരിയുകയുമൊക്കെ ചെയ്തത് ഏവരും കണ്ടതാണ്.

ഏകമകൾ അവന്തിക അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇടയ്ക്ക് സംഗീതസംവിധായകനായ ഗോപി സുന്ദറുമായി ലിവിങ് റിലേഷനിൽ അമൃത ഉണ്ടായിരുന്നെങ്കിലും അത് അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോൾ മകൾക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന അമൃത ഒരു കടുത്ത ഈശ്വര വിശ്വാസി ആണെന്ന് സമൂഹ മാധ്യമങ്ങളിൽ അമൃതയെ പിന്തുടരുന്നവർക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്.

ആൾദൈവമാണ് അമൃതാനന്ദമയിയുടെ കടുത്ത ഭക്ത കൂടിയാണ്. അതുപോലെ പല ക്ഷേത്രങ്ങളിലും യാത്ര ചെയ്യുന്ന ചിത്രങ്ങൾ അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അമൃത, അമ്മ ലൈലയ്ക്കും സഹോദരി അഭിരാമിക്കും മകൾ അവന്തികയ്ക്കും ഒപ്പം ഉത്തർ പ്രദേശിലെ വൃന്ദാവനിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയിൽ പങ്കുവച്ചിരിക്കുകയാണ്. ഫോട്ടോസ് വൈറലാവുകയും ചെയ്തു.

ഹരേ രാമ, ഹരേ കൃഷ്ണ, രാധേ എന്നിങ്ങനെ ക്യാപ്ഷനുകൾ നൽകി അമൃത ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇതിൽ അഭിരാമിക്ക് ഒപ്പമുള്ള ഒരു ഫോട്ടോയുടെ താഴെ ഒരാൾ ‘കൂളിംഗ് ഗ്ലാസ് രാമ’ എന്ന കമന്റ് ഇട്ടിരുന്നു. അതിന് അഭിരാമി മറുപടിയും കൊടുത്തു. ‘ഡേ ആൻഡ് നൈറ്റ് നോർമൽ ഗ്ലാസ് ലക്ഷ്മണ’ എന്നായിരുന്നു മറുപടി. വൃന്ദാവനത്തിൽ മകൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയും അമൃത പങ്കുവച്ചിട്ടുണ്ട്.